കരച്ചിലും മാപ്പ് പറച്ചിലും തന്ത്രങ്ങളോ?; സ്മിത്തും വാര്‍ണറും വിലക്കു നീക്കാന്‍ ശ്രമം തുടങ്ങി

Posted By: rajesh mc

മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് അപമാനമായി മാറിയ സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും കരയുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ആഴ്ച ലോകം ദര്‍ശിച്ചത്. എന്നാല്‍ മാപ്പ് പറച്ചില്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ ക്രിക്കറ്റ് വിലക്കില്‍ ഇളവ് നേടാനുള്ള ശ്രമങ്ങള്‍ സജീവമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തേക്കുള്ള വിലക്കില്‍ ഇളവ് അനുവദിച്ച് നാട്ടിലും, വിദേശത്തുമുള്ള ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ പന്ത് ചുരണ്ടല്‍ കൈയോടെ പിടിക്കപ്പെട്ടതോടെയാണ് വാര്‍ണര്‍, സ്മിത്ത്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയത്.

സൂപ്പര്‍ കപ്പ്: ഐ ലീഗ് ചാംപ്യന്മാരെ വീഴ്ത്തി കോപ്പലാശാന്റെ ടീം.. മിനെര്‍വയെ മറികടന്നത് ഷൂട്ടൗട്ടില്‍

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്മിത്തിനും വാര്‍ണര്‍ക്കും അടുത്ത് നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിരോധനം ഏര്‍പ്പെടുത്തി. ബാന്‍ക്രോഫ്റ്റിന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റുമായുള്ള കരാറും പിന്‍വലിക്കപ്പെട്ടു. താരങ്ങളുടെ നിരോധനം ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നുമാണെന്ന് സിഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരങ്ങള്‍ ചെയ്ത കുറ്റത്തിന് ഐസിസി ശിക്ഷ നടപ്പാക്കിയതിനാല്‍ വിലക്ക് അധികമാണെന്ന നിലപാടില്‍ താരങ്ങള്‍ മാനേജര്‍മാര്‍ക്ക് പുറമെ നിയമസഹായവും തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

steve-smith

അടുത്ത 12 മാസക്കാലം ആഭ്യന്തര ക്രിക്കറ്റും കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിലക്ക് പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ മൂന്ന് താരങ്ങള്‍ക്കും കായികക്ഷമത കുറവായിരിക്കും. സ്മിത്തിനും വാര്‍ണര്‍ക്കും അടുത്ത വര്‍ഷം ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റ് വരെയും, ബാന്‍ക്രോഫ്റ്റിന് 2018 ക്രിസ്മസ് വരെയും കളത്തിലിറങ്ങാന്‍ കഴിയില്ല. വിദേശത്ത് നടക്കുന്ന ആഭ്യന്തര മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കൃത്യമായ അധികാരമില്ലെന്ന് സിഎ സിഇഒ ജെയിംസ് സതര്‍ലാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരമായ ഉപദേശം കൂടി തേടിയ ശേഷം പരമാവധി ശിക്ഷാവിധി പ്രഖ്യാപിക്കുകയായിരുന്നു. കളിക്കും, ഓസ്‌ട്രേലിയയ്ക്കും ഉണ്ടാക്കിവെച്ച നഷ്ടം അത്രത്തോളം വലുതാണ്, സിഎ വ്യക്തമാക്കി.

ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ മൂന്ന് താരങ്ങള്‍ക്കും അനുമതി നല്‍കുമെന്നാണ് ബോര്‍ഡിന്റെ മനംമാറ്റം. ഒപ്പം വോളണ്ടറി കമ്മ്യൂണിറ്റി ക്രിക്കറ്റില്‍ 100 മണിക്കൂര്‍ സര്‍വ്വീസും നല്‍കണം. ഔദ്യോഗികമായ വിചാരണ നേരിടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും വിദേശത്ത് ആഭ്യന്തര ക്രിക്കറ്റിന് ഇവര്‍ ഇറങ്ങുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

Story first published: Tuesday, April 3, 2018, 8:18 [IST]
Other articles published on Apr 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍