Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പ്: ഐ ലീഗ് ചാംപ്യന്മാരെ വീഴ്ത്തി കോപ്പലാശാന്റെ ടീം.. മിനെര്‍വയെ മറികടന്നത് ഷൂട്ടൗട്ടില്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ നിന്നും ഐ ലീഗ് ജേതാക്കളായ മിനര്‍വ പഞ്ചാബ് എഫ്‌സി പുറത്തായി. അത്യധികം ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഐഎസ്എല്‍ ടീം ജംഷഡ്പൂര്‍ എഫ്‌സിയാണ് സഡന്‍ഡെത്തിലേക്കു നീണ്ട പെനല്‍റ്റി ഷൂട്ടൗട്ടില്‍ മിനര്‍വെ കീഴടക്കിയത്. 5-4നായിരുന്നു ഷൂട്ടൗട്ടില്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂരിന്റെ വിജയം. നിശ്ചിതസമത്തും അധികസമയത്തും ഇരുടീമിനും അക്കൗണ്ട് തുറക്കാതിരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ജംഷഡ്പൂര്‍ തങ്ങളുടെ ഏഴു കിക്കുകളില്‍ അഞ്ചെണ്ണം ഗോളാക്കിയപ്പോള്‍ മിനര്‍വയുടെ മൂന്നാമത്തെയും ആറാമത്തെയും ഏഴാമത്തെയും കിക്കുകള്‍ ജംഷഡ്പൂര്‍ ഗോളി സഞ്ജിബന്‍ വിഫലമാക്കുകയായിരുന്നു.

1

ഇരുടീമും ആദ്യപകുതിയില്‍ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒന്നാംപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. രണ്ടാംപകുതിയിലും ഇരുടീമിന്റെയും ഗോള്‍നീക്കങ്ങള്‍ ലക്ഷ്യം കാണാതിരുന്നതോടെ നിശ്ചിതസമയത്ത് ഗോള്‍രഹിതമായി പിരിയുകയായിരുന്നു. ഇതോടെ മല്‍സരം എക്‌സ്ട്രാടൈമിലെത്തി. എന്നാല്‍ അധികസമയത്തും പന്ത് വലയ്ക്കുള്ളില്‍ കയറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

ഷൂട്ടൗട്ടില്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടാണ് ജംഷഡ്പൂരിന്റെ ആദ്യ കിക്കെടുത്തത്. തുടര്‍ന്നു പ്രിയോറിയും ജംഷഡ്പൂരിനായി ലക്ഷ്യം കണ്ടു. മറുഭാഗത്ത് മിനര്‍വയുടെയും ആദ്യ രണ്ടു കിക്കുകള്‍ ഗോളായി മാറി. എന്നാല്‍ ജംഷഡ്പൂരിന്റെ മെമോ മൗറയുടെ മൂന്നാം കിക്ക് മിനര്‍വ ഗോളി കിരണ്‍ ലംബു രക്ഷപ്പെടുത്തി. പക്ഷെ മിനര്‍വ താരം മൊയ്‌നുദ്ദീന്റെ അടുത്ത കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെ സ്‌കോര്‍ 2-2നു തുല്യമായി തുടര്‍ന്നു. പിന്നീടുള്ള നാലു കിക്കുകളില്‍ മൂന്നെണ്ണം ജംഷഡ്പൂര്‍ ഗോളാക്കിയപ്പോള്‍ മിനര്‍വ നാലു പെനല്‍റ്റികളില്‍ രണ്ടെണ്ണം മാത്രമേ ഗോളായുള്ളൂ.

Story first published: Tuesday, April 3, 2018, 7:07 [IST]
Other articles published on Apr 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+