കേരളത്തിന്റെ ഓസില്‍... വൈറല്‍ വീഡിയോ സാക്ഷാല്‍ ഓസിലും കണ്ടു!! സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ

Written By:

കോഴിക്കോട്: ആഴ്‌സനല്‍ ടീമിന്റെ കടുത്ത ആരാധകനായ മലപ്പുറം സ്വദേശി ഇന്‍സമാം തന്റെ മകന് ജര്‍മനിയുടെ സ്റ്റാര്‍ മീഡ്ഫീല്‍ഡര്‍ മെസൂദ് ഓസിലിന്റെ പേരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു മെഹ്ദ് ഓസിലെന്നു പേരിട്ട വാര്‍ത്ത വൈറലായി മാറിയിരുന്നു. ആഴ്‌സനല്‍ ടീമിന്റെ ഒഫീഷ്യല്‍ സൈറ്റിലും ഈ വാര്‍ത്ത വരികയും ചെയ്തിരുന്നു. ലോകം മുഴുവനുമുള്ള മലയാളികള്‍ ഏറ്റെടുത്തതോടെ ഈ വീഡിയോ വൈറലാവുകയും ചെയ്തു. ഒടുവില്‍ ഈ വീഡിയോ ആഴ്‌സനലിനായി കളിക്കുന്ന സാക്ഷാല്‍ ഓസിലും കാണുകയും ചെയ്തു. തന്റെ പേര് സ്വന്തം മകന് ഇട്ടത് വലിയ അഭിമാനമാണെന്നാണ് ഓസില്‍ പ്രതികരിച്ചത്.

1

സ്വന്തം ട്വിറ്റര്‍ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രകിതരണം. തന്റെ പേര് കുഞ്ഞിന് നല്‍കാന്‍ അവര്‍ക്കു പ്രേരണയായത് വലിയ അഭിമാനമായാണ് കാണുന്നത്. ഇന്ത്യയിലുള്ള എല്ലാവര്‍ക്കും മെഹ്ദ് ഓസിലിനും ആശംസകള്‍ നേരുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ തന്റെ കുടുംബത്തില്‍ സന്തോഷം കൊണ്ടുവരുന്ന കാര്യങ്ങള്‍ ചെയ്യാനും ഓര്‍മകള്‍ സമ്മാനിക്കാനും മെഹദിന് സാധിക്കട്ടെയെന്നും ഓസില്‍ ട്വീറ്റ് ചെയ്തു.

ഐപിഎല്‍: ചെന്നൈ വീണ്ടും 'വീട്ടുമുറ്റത്ത്'... ആവേശം ഒപ്പം പ്രതിഷേധവും, എതിരാളി കെകെആര്‍

ഐപിഎല്‍: ആശിച്ചത് 'വന്‍മതിലാവാന്‍'... പക്ഷെ സംഭവിച്ചത് മറ്റൊന്ന്, ഇത് ഇന്ത്യന്‍ ടെര്‍മിനേറ്റര്‍

2

ഇന്‍സമാം-ഫിദ സനം ദമ്പതികളാണ് 2017 ഡിസംബര്‍ 29നു ജനിച്ച തങ്ങളുടെ മകന് മെഹ്ദ് ഓസില്‍ എന്നു പേരിട്ടത്. ഭാര്യ ഫിദ ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ കുഞ്ഞിന്റെ പേരിനെക്കുറിച്ച് ആലോചിച്ചിരുന്നതായാണ് ഇന്‍സാം പറഞ്ഞത്. ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെങറുടെ പേര് വരെ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മതപരമായ കാരണങ്ങളെത്തുടന്നാണ് മുസ്ലീം പേര് തന്നെ മകനു നല്‍കാന്‍ തീരുമാനിച്ചതെന്നും ഇന്‍സമാം വ്യക്തമാക്കിയിരുന്നു.

3

ആഴ്‌സനല്‍ ക്ലബ്ബിന്റെ പ്രതിനിധികള്‍ കഴിഞ്ഞ മാസം മലപ്പുറത്തെ മഞ്ചേരിയിലെത്തിയാണ് ഇന്‍സമാമിന്റെ പ്രതികരണം എടുക്കുകയും പിന്നീട് പ്രതികരണമെടുക്കുകയും ചെയ്തത്. ഈ വീഡിയോയാണ് തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുര്‍ക്കി വംശദനായ ഓസാില്‍ 2013ലാണ് റയല്‍ മാഡ്രിഡില്‍ നിന്നും ആഴ്‌സനലില്‍ എത്തുന്നത്. കഴിഞ്ഞ അഞ്ചു സീസണുകളിലാി ഗണ്ണേഴ്‌സിന്റെ അവിഭാജ്യഘടകമാണ് അദ്ദേഹം.

Story first published: Tuesday, April 10, 2018, 15:13 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍