ജിറോണയുടെ ആറാട്... പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് ട്രോള്‍ പൂരവും, അര്‍ജന്റീനയെയും വിട്ടില്ല

കൊച്ചി: ലാ ലിഗ വേള്‍ഡ് ഫുട്‌ബോളില്‍ വെള്ളിയാഴ്ച രാത്രി നടന്ന കളിയില്‍ ലാ ലിഗ ടീമായ ജിറോണ എഫ്‌സി ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റി എഫ്‌സിയെ ഗോള്‍മഴയില്‍ മുക്കിയിരുന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു ജിറോണയുടെ വിജയം. ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇതേ സ്‌കോറിനു തകര്‍ത്തുവിട്ട ടീമാണ് മെല്‍ബണ്‍.

തങ്ങളെ നിഷ്പ്രഭരാക്കിയ മെല്‍ബണിനെ തരിപ്പണമാക്കിയ ജിറോണയെയാണ് അടുത്ത കളിയില്‍ നേരിടേണ്ടതെന്ന് ഓര്‍മ വന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആശങ്കയിലാണ്. ജിറോണയുടെ മല്‍സരം കഴിഞ്ഞതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിനെ ട്രോളിക്കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ വിഷമം തീര്‍ന്നു

ബ്ലാസ്റ്റേഴ്‌സിന്റെ വിഷമം തീര്‍ന്നു

ജിറോണ എഫ്‌സി മെല്‍ബണിനെ 6-0ന് മുക്കിയതോടെ തങ്ങളുടെ വിഷമം തീര്‍ന്നെന്ന് ആരാധകര്‍ ആശ്വാസം കൊള്ളുന്നതായി ട്രോളില്‍ കാണാം.

ജെയിംസ് വിറച്ചു

ജെയിംസ് വിറച്ചു

ജിറോണയും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലുള്ള മല്‍സരത്തിന്റെ സ്‌കോര്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ഇനിയും മുക്തനായിട്ടുണ്ടാവില്ല.

അര്‍ജന്റീനയാവില്ല

അര്‍ജന്റീനയാവില്ല

നേരത്തേ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന ഒന്നിലേറെ തവണ ആറു ഗോളുകളുടെ വന്‍ തോല്‍വിയേറ്റുവാങ്ങിയിട്ടുണ്ട്. നീല ജഴ്‌സിയില്‍ ആറു ഗോളുകള്‍ വഴങ്ങിയാല്‍ മെല്‍ബണ്‍ സിറ്റി അര്‍ജന്റീനയാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ചിരി, പിന്നാലെ ഭയം

ചിരി, പിന്നാലെ ഭയം

മെല്‍ബണിനെതിരേ ജിറോണ ഒന്നിനു പിറകെ ഒന്നായി ഗോളുകള്‍ അടിച്ചുകൂട്ടുമ്പോള്‍ ഊറിച്ചിരിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ തങ്ങളുടെ അടുത്ത കളി അവര്‍ക്കെതിരേയാണെന്ന് ഓര്‍മ വന്നപ്പോള്‍ ഭീതിയിലാണ്.

എന്താരു സ്‌കോര്‍

എന്താരു സ്‌കോര്‍

തങ്ങളെ നിലംതൊടീക്കാതെ പറപ്പിച്ച മെല്‍ണ്‍ സിറ്റിയെ അതേ സ്‌കോറിന് ജിറോണ കശക്കിയെറിഞ്ഞപ്പോള്‍ ബാസ്റ്റേഴ്‌സ് ഫാന്‍സ് ഷോക്കേറ്റു നില്‍ക്കുന്നു.

നിനക്കും കിട്ടിയില്ലേ

നിനക്കും കിട്ടിയില്ലേ

തങ്ങളുടെ വലയില്‍ ആറു ഗോളുകള്‍ അടിച്ചുകയറ്റിയ മെല്‍ബണ്‍ സിറ്റിക്കും ജിറോണയില്‍ നിന്നും ഇതേ പ്രഹരം ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിഷമം തീര്‍ന്നിട്ടുണ്ടാവും.

സ്‌കോര്‍ ചോദിക്കരുത്

സ്‌കോര്‍ ചോദിക്കരുത്

ഹേറ്റേഴ്‌സ് അര്‍ജന്റീനയെ പരിഹസിക്കുന്നത് ആറ്ജന്റീനയെന്നാണ്. മെല്‍ബണും ജിറോണയും തമ്മിലുള്ള കളിയുടെ സ്‌കോര്‍ എത്രയെന്ന് ചോദിച്ചപ്പോല്‍ പറയാന്‍ മടിച്ചുനില്‍ക്കുകയാണ് അര്‍ജന്റീന ഫാന്‍സ്.

വരാതിരിക്കാന്‍ പറ്റുമോ?

വരാതിരിക്കാന്‍ പറ്റുമോ?

തങ്ങള്‍ക്കെതിരായ അടുത്ത മല്‍സരത്തില്‍ കളിക്കാന്‍ വരാതിരിക്കാന്‍ പറ്റുമോയെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ദയനീമായി ചോദിക്കുമ്പോള്‍ കലിപ്പടക്കണം, കപ്പടിക്കണമെന്ന് പറഞ്ഞിട്ട് എന്തായെന്ന് ജിറോണ കോച്ച് തിരിച്ചുചോദിക്കുന്നു

മുട്ടിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്... വീണ്ടും ഗോള്‍ മഴ പെയ്യുമോ? ജയിച്ചാല്‍ ജിറോണയ്ക്ക് കിരീടം

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, July 28, 2018, 11:56 [IST]
Other articles published on Jul 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X