വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

INDvENG: ഒടുവില്‍ ജാര്‍വോ അകത്തായി! കുടുക്കിയത് ഓവലിലെ 'ബൗളിങ്' ശ്രമം

മൂന്നാംതവണയാണ് അദ്ദേഹം കളി തടസ്സപ്പെടുത്തിയത്

1
Jarvo69 Arrested After Making Mockery Of ECB Security Again

ഓവലില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാദിനം ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറിയ വിവാദ ഫാന്‍ ജാര്‍വോയെ അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ട് ഇന്നിങ്‌സിനിടെ ആദ്യ സെഷനിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരയുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്കു കുതിച്ചെത്തിയ ജാര്‍വോ ക്രീസിലുണ്ടായിരുന്ന ഇംഗ്ലീഷശ് താരം ഓലി പോപ്പിനെതിരേ ബൗള്‍ ചെയ്യുന്ന ആംഗ്യം കാണിച്ചത്. ഇതിനിടെ നോണ്‍സ്‌ട്രൈക്കറായ ജോണി ബെയര്‍സ്‌റ്റോയുടെ ദേഹത്ത് വന്ന് ഇടിക്കുകയും ചെയ്തിരുന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടിച്ച് പുറത്തേക്കു കൊണ്ടു പോവുകയായിരുന്നു. സുരക്ഷ ലംഘിച്ച് അതിക്രമം നടത്തിയെന്ന കാരണത്താലാണ് ജാര്‍വോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡാനിസ് ജാര്‍വിസെന്നാണ് യഥാര്‍ഥ പേരെങ്കിലും ജാര്‍വി 69 എന്നാണ് ഇന്ത്യന്‍ ആരാധകനെന്നു സ്വയം വിശേഷിപ്പിക്കുന്ന ജാര്‍വോ അറിയപ്പെടുന്നത്. ഈ പരമ്പരയില്‍ ഇതു മൂന്നാംതവണയാണ് ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറി ഇയാള്‍ കളി തടസ്സപ്പെടുത്തിയത്. നേരത്തേ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിലും ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന മൂന്നാം ടെസ്റ്റിലും (രണ്ടും തവണ) ഇയാള്‍ അതിക്രമം നടത്തിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ ലീഡ്‌സ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ ജാര്‍വിക്കു യോര്‍ക്ക്‌ഷെയര്‍ ക്രിക്കറ്റ് ആജീവനനാന്ത വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം പിഴയും ചുമത്തിയിരുന്നു.

2

ഓവല്‍ ടെസ്റ്റിന്റെ രണ്ടാംദിനം 34ാം ഓവറിനിടെയായിരുന്നു ജാര്‍വോയുടെ അപ്രതീക്ഷിത വരവ്. ഉമേഷ് യാദവായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ബൗള്‍ ചെയ്യാന്‍ ഉമേഷ് തയ്യാറെടുക്കെയായിരുന്നു പിറകിലൂടെ ജാര്‍വോ കുതിച്ചെത്തിയത്. ഫാസ്റ്റ് ബൗളറെ അനുകരിച്ച് ഇയാള്‍ പിച്ചിലെത്തി ബൗളിങ് ആക്ഷന്‍ കാണിക്കുകയും പെട്ടെന്നു തിരിഞ്ഞപ്പോള്‍ നോണ്‍ സ്‌ട്രൈക്കറായ ബെയര്‍സ്‌റ്റോയുടെ ദേഹത്ത് തട്ടുകയുമായിരുന്നു. സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറായി നിന്ന പോപ്പിനെ ജാര്‍വോയുടെ വരവ് അമ്പരപ്പിക്കുക തന്നെ ചെയ്തു.

കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കാര്യമായ നടപടി സ്വീകരിക്കാതെ ജാര്‍വോയെ വെറുതെ വിട്ടിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ ഇതാവര്‍ത്തിക്കുന്നത് പതിവാക്കിയതോടെ ഇത്തവണ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാലംഘനവും അതിക്രമവും ചുമത്തി ജാര്‍വോയെ അറസ്റ്റ് ചെയ്തത്. നിലവില്‍ സൗത്ത് ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയിലാണ് ജാര്‍വോ. എന്തു നടപടിയാണ് ഇയാള്‍ക്കെതിരേ സ്വീകരിക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല.

3

ലോര്‍ഡ്‌സിലെ രണ്ടാംടെസ്റ്റില്‍ ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറിയ ശേഷമാണ് ജാര്‍വോ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്നു ഗ്രൗണ്ടിലേക്കു വന്ന ഇയാള്‍ ചില കളിക്കാരുമായി സംസാരിക്കുകയും പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പുറത്തേക്കു മാറ്റുകയുമായിരുന്നു. എന്നാല്‍ ലീഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ജാര്‍വോയുടെ പ്രവര്‍ത്തി എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിനിടെയായിരുന്നു ഇയാള്‍ ഗ്രൗണ്ടിലെത്തിയത്. രോഹിത് ശര്‍മ പുറത്തായി ക്രീസ് വിട്ട ശേഷം വിരാട് കോലിയായിരുന്നു ബാറ്റ് ചെയ്യാന്‍ വരേണ്ടിയിരുന്നത്. എന്നാല്‍ കോലിയെത്തും മുമ്പ് ഇന്ത്യന്‍ ടെസ്റ്റ് ജഴ്‌സിയില്‍ ഹെല്‍മറ്റും പാഡും ബാറ്റുമെല്ലാമെടുത്ത് ബാറ്റ് ചെയ്യാനെന്ന പോലെ ജാര്‍വോ ഗ്രൗണ്ടിലേക്കു വന്നു. പിച്ചിലെത്തിയ ശേഷം ബാറ്റിങിന് തയ്യാറെടുക്കാനുള്ള ശ്രമം നടത്തവെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുപുറത്തേക്കു മാറ്റിയത്.

താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനാണെന്നും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോകകപ്പ് മല്‍സരത്തില്‍ ഏറ്റുമുട്ടിയാലും ഇന്ത്യയെയാണ് പിന്തുണയ്ക്കുകയെന്നും ജാര്‍വോ പറഞ്ഞിരുന്നു. ലോര്‍ഡ്‌സില്‍ പരിശീലനം നടത്തവെ ഇന്ത്യന്‍ താരങ്ങളുമായി താന്‍ സംസാരിച്ചിരുന്നതായും വളരെ നന്നായി പെരുമാറുന്നവരാണ് അവരെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാര്‍ ഇതു പോലെയല്ലെന്നും അവഗണനയാണ് അവരില്‍ നിന്നും നേരിടുകയെന്നും ജാര്‍വോ തുറന്നടിച്ചിരുന്നു. ഈ കാരണം കൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ താന്‍ ഇഷ്ടപ്പെടാന്‍ കാരണമെന്നും ഇയാള്‍ വെൡപ്പെടുത്തിയിരുന്നു.

Story first published: Saturday, September 4, 2021, 13:23 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X