വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഞെട്ടിച്ചും' അമ്പരപ്പിച്ചും ക്വാറന്റീന്‍ കാലം ആസ്വദിച്ച് ഇര്‍ഫാനും ശ്രേയസും, വീഡിയോ വൈറല്‍

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്

മുംബൈ: കൊറോണവൈറസ് ഭീഷണിയെ തുടര്‍ന്നു രാജ്യമാകെ 21 ദിവസത്തെ ലോക്കൗട്ടിലേക്കു നീങ്ങിയതോടെ കുടുംബത്തോടൊപ്പം അവധിക്കാലം ആഷോഘിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. മക്കള്‍ക്കും കുടുംബത്തിനൊപ്പം അവധിക്കാലം പല തരത്തില്‍ ആസ്വദിക്കുകയാണ് ഇവര്‍. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ക്വാറന്റീന്‍ കാലം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിരിക്കുകയാണ്.

1

വീട്ടില്‍ വച്ച് നായയെ കബളിപ്പിക്കുന്ന വീഡിയോയാണ് ശ്രേയസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നായയെ മുന്നില്‍ നിര്‍ത്തിയ ശേഷം വലിയ വിരിപ്പ് മുകളിലേക്കും താഴേക്കും ഇളക്കിക്കൊണ്ടിരുന്ന ശ്രേയസിനെ പൊടുന്നനെ കാണാതാവുന്നു. നായയെ കബളിപ്പിച്ച് താരം അടുത്ത മുറിയിലേക്കു ഓടുകയായിരുന്നെങ്കിലും ഇത് നായയുടെ ശ്രദ്ധയില്‍ പെട്ടില്ല. നിലത്ത് വിരിപ്പ് മാത്രം കണ്ട അമ്പരന്ന് നിന്ന നായ പിന്നീട് അടുക്കളയിലും പോയി തിരയുന്നു. ഇതിനിടെ അടുത്ത മുറിയില്‍ നിന്നു ശ്രേയസ് ചിരിയോടെ ഇങ്ങോട്ടു വരികയും
ചെയ്തു. ബെറ്റി ഇവിടെ, ബെറ്റി അവിടെ, ശ്രേയസ് ഇവിടെ, ശ്രേയസ് എവിടെ? എന്ന ക്യാപ്ഷനോടു കൂടിയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

അതേസമയം, ഈ വര്‍ഷം ജനുവരിയില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ഇര്‍ഫാന്‍ മകനെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിട്ടത്. കോണിപ്പടി കയറി മുകളിലേക്ക് ഓടിവന്ന മകനെ ഒളിച്ചിരുന്ന ഇര്‍ഫാന്‍ ഠോയെന്ന് പറഞ്ഞ് ഞെട്ടിക്കുന്നതും തുടര്‍ന്ന് മകന്‍ പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടിക്കാലം തിരികെ വന്നുവെന്ന കമന്റോടെയാണ് ഇര്‍ഫാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ കാണാം

ഇന്ത്യന്‍ താരങ്ങളും പ്രിയ ഭക്ഷണവും... കോലിയും രാഹുലും ഒരുപോലെ, ധോണിക്ക് ചിക്കന്‍ വിട്ട് കളിയില്ലഇന്ത്യന്‍ താരങ്ങളും പ്രിയ ഭക്ഷണവും... കോലിയും രാഹുലും ഒരുപോലെ, ധോണിക്ക് ചിക്കന്‍ വിട്ട് കളിയില്ല

കൊവിഡ്-19: എല്ലാവര്‍ക്കും ഇതു പാഠം...യഥാര്‍ഥ ഗെയിം ഏതെന്നുള്ള ഓര്‍മപ്പെടുത്തലെന്ന് അശ്വിന്‍കൊവിഡ്-19: എല്ലാവര്‍ക്കും ഇതു പാഠം...യഥാര്‍ഥ ഗെയിം ഏതെന്നുള്ള ഓര്‍മപ്പെടുത്തലെന്ന് അശ്വിന്‍

അതേസമയം, കൊറോണ വൈറസ് ലോകത്തെ നടുക്കിക്കൊണ്ട് ദിവസേന നിരവധി പേരുടെ ജീവനുകളാണ് കവര്‍ന്നു കൊണ്ടിരിക്കുന്നത്. ലോകത്തോകെ ഇതുവരെ 16,000ത്തോളം പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചുവെന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഇതിനകം 500 കടന്നു. ഇവയില്‍ 12 പേരാണ് മരിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയെക്കൂടാതെ സ്‌പെയിന്‍, ഇറ്റലി രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

Story first published: Wednesday, March 25, 2020, 16:38 [IST]
Other articles published on Mar 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X