വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ; വിദേശ രാജ്യങ്ങളിലെ പ്രവേശന വിലക്ക്, ടി20 ലോകകപ്പും അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ചൈന, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെ നിശ്ചലമാക്കിക്കൊണ്ടായിരുന്നു കൊറോണ വ്യാപിച്ചത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പലരാജ്യങ്ങളും അവരുടെ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ചുരുങ്ങിയത് ആറ് മാസത്തേക്കുള്ള വിദേശികളുടെ വിലക്കാണ് പലരാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യോമ, ജല ഗതാഗത സംവിധാനങ്ങളെല്ലാം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് ലോക രാജ്യങ്ങള്‍ക്ക് മുന്നിലുള്ളത്. ഈ വര്‍ഷം അവസാനം ടി20 ലോകകപ്പ് നടക്കേണ്ട ഓസ്‌ട്രേലിയയില്‍ ആറ് മാസത്തേക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

താരതമ്യേനെ കൊറാണോയുടെ പ്രശ്‌നങ്ങള്‍ ഓസ്‌ട്രേലിയയില്‍ കുറവാണ്. ഇക്കാരണത്താല്‍ കൂടുതല്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ഓസ്‌ട്രേലിയ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഈ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനത്തിന് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ മെയ് മാസത്തോടെ കൊറോണയില്‍ നിന്ന് മുക്തി നേടാമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങളുള്ളത്. എന്നാല്‍ കൊറോണ വ്യാപനം രണ്ടാം ഘട്ടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ യാത്രാ വിലക്ക് തുടരുമെന്ന നിലപാടിലാണ് ഓസ്‌ട്രേലിയ. ഒക്ടോബറില്‍ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കേണ്ടത്. ഒക്ടോബര്‍ 18നാണ് ടി20 ലോകകപ്പും നിശ്ചയിച്ചിരിക്കുന്നത്.

ധോണി തന്നെ നായകന്‍; എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍ തിരഞ്ഞെടുത്ത് വസിം ജാഫര്‍ധോണി തന്നെ നായകന്‍; എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍ തിരഞ്ഞെടുത്ത് വസിം ജാഫര്‍

aronfinchandkohli

ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ നടത്തിപ്പ് പോലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ 2000ത്തോളം പോസിറ്റീവ് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ടി20 ലോകകപ്പ് കൂടാതെ ഇന്ത്യയുടെ ശ്രീലങ്ക, സിംബാബ്‌വെ പര്യടനങ്ങളും അനിശ്ചിതത്വത്തിലാണ്.ഏഷ്യാകപ്പിന്റെ കാര്യത്തിലും സമാന അവസ്ഥയാണ്. കൊറോണയെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ ഏറെക്കുറെ ഒഴിവാക്കിയേക്കാവുന്ന അവസ്ഥയാണുള്ളത്.

അതേ സമയം അപ്രതീക്ഷിതമായി ലഭിച്ചിരിക്കുന്ന ഇടവേള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുഗ്രഹമാണെന്ന് പരിശീലകന്‍ രവി ശാസ്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം നേരിടേണ്ടി വന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുയോജ്യമായ വിശ്രമമാണ് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലെ ഇന്ത്യ കളിച്ച മത്സരങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് കാരണം തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

വിലക്ക് അവസാനിച്ചു; ഓസീസ് നായകനായി സ്റ്റീവ് സ്മിത്ത് വീണ്ടുമെത്തുമോ?വിലക്ക് അവസാനിച്ചു; ഓസീസ് നായകനായി സ്റ്റീവ് സ്മിത്ത് വീണ്ടുമെത്തുമോ?

എന്തായാലും ഈ ഇടവേള കഴിയുമ്പോഴേക്കും താരങ്ങള്‍ക്കെല്ലാം ആവശ്യത്തിന് വിശ്രമം ലഭിക്കും. പരിക്കേറ്റ് പുറത്തിരിക്കുന്ന രോഹിത് ശര്‍മയുടെ പരിക്കും ഈ സമയത്തിനുള്ളില്‍ ഭേദമാകും. നിലവില്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പം വീടുകളിലാണ്. ഇടവേള കുടുംബത്തോടൊപ്പം ആസ്വദിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പല താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

Story first published: Monday, March 30, 2020, 14:32 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X