വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോള്‍ ആരാധകര്‍ക്കായി മെസ്സി ഹെയര്‍കട്ട് നല്‍കുന്ന ബാര്‍ബര്‍

നോവി സാഡ്: 2018 ഫിഫ ലോകകപ്പ് ഇങ്ങ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ഈ സമയത്ത് ഏതെല്ലാം രീതിയില്‍ ആഘോഷിക്കണമെന്ന് അന്വേഷിച്ച് നടപ്പാണ് ആരാധകര്‍. സകലമാന സ്ഥലത്തും ഫ്‌ളെക്‌സും, ചുമരില്‍ പെയിന്റ് അടിച്ചും ആരാധന വ്യക്തമാക്കുമ്പോള്‍ നെഞ്ചിലേറ്റിയ താരങ്ങളെ തലയില്‍ ചേര്‍ക്കാന്‍ വെടിക്കെട്ട് ഹെയര്‍കട്ട് പ്രദാനം ചെയ്യുകയാണ് ഒരു ബാര്‍ബര്‍. ലയണല്‍ മെസ്സി മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരെയുള്ള ഇഷ്ടതാരങ്ങളെ തലയില്‍ പതിപ്പിച്ചാണ് ബാര്‍ബര്‍ ലോകശ്രദ്ധ നേടുന്നത്.

Lionel Messi

സംഗതി നടക്കണമെങ്കില്‍ അങ്ങ് സെര്‍ബിയ വരെ പോകേണ്ടി വരും. ബുധനാഴ്ച കിക്കോഫ് ആകുന്ന ലോകകപ്പ് സ്‌പെഷ്യലായാണ് ബാര്‍ബര്‍ മാരിയോ ഹാല തന്റെ നോവി സാഡിലെ സലൂണില്‍ ഈ ഹെയര്‍ ടാറ്റൂ പ്രദാനം ചെയ്യുന്നത്. ഒന്‍പത് വര്‍ഷം മുന്‍പ് ഒരു കസ്റ്റമറിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമെന്ന നിര്‍ദ്ദേശമാണ് തന്നിലെ ക്രിയേറ്റിവിറ്റി ഉണര്‍ത്തിയതെന്ന് ഇദ്ദേഹം പറയുന്നു. അന്നൊരു കത്തിയാണ് അയാളുടെ തലയ്ക്ക് പിന്നില്‍ രചിച്ചത്.

ഇതോടെ സെര്‍ബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാഡില്‍ ഇതൊരു ഫാഷന്‍ തരംഗമായി മാറി. എന്നാല്‍ ഇതൊരു നിസ്സാര പണിയല്ലെന്ന് ഹാല സമ്മതിക്കുന്നു. പോര്‍ട്രെയിറ്റുകള്‍ തലയില്‍ വരച്ചെടുക്കാന്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ വേണം. റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സെര്‍ബിയ യോഗ്യത നേടിയതോടെ ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ തലയില്‍ ഒരുക്കാനുള്ള ഐഡിയ തോന്നിയത്. റൊണാള്‍ഡോയെ തലയിലേറ്റിയ ആരാധകനോടൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകള്‍ കൂടിയതോടെ ഐഡിയ ഹിറ്റ്. ആരാധന തലയിലേറ്റാന്‍ ചെറിയ ചെലവുമല്ല വേണ്ടിവരുന്നത്. താരങ്ങളുടെ ചിത്രം മുടിയില്‍ വരുത്താന്‍ 150 യൂറോ വേണം, അതായത് ഏകദേശം 11,000 രൂപ.

Story first published: Wednesday, June 13, 2018, 17:17 [IST]
Other articles published on Jun 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X