ഇന്ത്യ വല്ലാത്തൊരു അഭിനിവേശം; സന്ദര്‍ശിക്കാന്‍ കഴിയാത്തതില്‍ നിരാശയെന്നും ആഴ്‌സണ്‍ വെങ്ങര്‍

Posted By: rajesh mc

ലണ്ടന്‍: 22 വര്‍ഷക്കാലം ഒരു ക്ലബ്ബിനെ നയിച്ച മാനേജര്‍ ഒടുവില്‍ ആ പടിയിറങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേദന അനുഭവപ്പെടും. ആഴ്‌സണല്‍ എന്നാല്‍ ആഴ്‌സണ്‍ വെങ്ങര്‍ എന്നറിയപ്പെട്ടിരുന്ന ആ കാലമാണ് ഈ സീസണോടെ ഇല്ലാതാകുന്നത്. എന്നാല്‍ ഫുട്‌ബോള്‍ കോച്ചിംഗില്‍ വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറിയ വെങ്ങരുടെ മനസ്സില്‍ ഒരു പശ്ചാത്താപം നിലനില്‍ക്കുന്നു. ഈ ഫുട്‌ബോള്‍ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും ഇന്ത്യയില്‍ വന്നില്ലെന്നതാണ് ആ പശ്ചാത്താപത്തിന് പിന്നില്‍.

ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച അഭിമുഖത്തിലാണ് ഫ്രഞ്ച് മാനേജര്‍ ഈ വിവരങ്ങള്‍ തുറന്നുപറഞ്ഞത്. 'ജീവിതത്തില്‍ നഷ്ടപ്പെട്ട ഒരേയൊരു കാര്യം ഇന്ത്യ സന്ദര്‍ശിച്ചില്ലെന്നതാണ്. ഇന്ത്യയെക്കുറിച്ച് വല്ലാത്തൊരു അഭിനിവേശമാണ്. എന്ത് കൊണ്ടെന്ന് ചോദിച്ചാല്‍ അറിയില്ല, ഒരിക്കല്‍ പോലും അവിടെ പോയിട്ടില്ല', അദ്ദേഹം വ്യക്തമാക്കുന്നു.

wenger

ഇന്ത്യയിലേക്ക് ഒരു പര്യടനം നടത്താന്‍ എക്കാലവും ആഴ്‌സണലിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അത് വിജയമായില്ല. 'ആ ശ്രമങ്ങള്‍ വിജയത്തിന് അടുത്തെത്തിയ ഘട്ടങ്ങളുണ്ടായി, പക്ഷെ സമ്പൂര്‍ണ്ണമായില്ല. എന്നിരുന്നാലും ഒരു കാര്യം ഉറപ്പാണ്, ഞാന്‍ ഇന്ത്യയില്‍ വരും', വെങ്ങര്‍ വ്യക്തമാക്കി. ഇന്ത്യയുടെ സംസ്‌കാരമാണ് എന്നെ ആകര്‍ഷിക്കുന്നത്. അടിച്ചാല്‍ തിരിച്ചടിക്കണം എന്നു പറഞ്ഞ ലോകത്തോട് അഹിംസയുടെ ഭാഷയാണ് ഇന്ത്യ പറഞ്ഞത്.

ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ക്രിയേറ്റീവ് വഴികളാണ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത സവിശേഷമായ സമൂഹമാണ് ഇന്ത്യയിലെ ജനത, മാനേജര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആധുനിക ഇന്ത്യ ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാനാണ് താന്‍ ആഗ്രഹിക്കുന്നുവെന്നും ആഴ്‌സണ്‍ വെങ്ങര്‍ വ്യക്തമാക്കി.

Story first published: Sunday, May 13, 2018, 8:26 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍