അണ്ടര്‍ 19 ലോകകപ്പ് ഫുട്ബോള്‍.. മാലിക്കും പരാഗ്വെയ്ക്കും ജയം, ഇന്‍.. തുര്‍ക്കി, ന്യൂസിലന്‍ഡ് ഔട്ട്!!

Posted By:

ദില്ലി: അണ്ടര്‍ 19 ലോകകപ്പില്‍ മാലിക്കും പരാഗ്വെയ്ക്കും ജയം. മാലി ന്യൂസിലന്‍ഡിനെയും പരാഗ്വെ തുര്‍ക്കിയെയുമാണ് തോല്‍പ്പിച്ചത്. ബി ഗ്രൂപ്പിലെ അവസാന മത്സരങ്ങളായിരുന്നു ഇന്ന് നടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാലി ന്യൂസിലന്‍ഡിനെ കീഴടക്കിയത്. ഇതേ സ്കോറിന് തുര്‍ക്കിയെ പരാഗ്വെയും തോല്‍പ്പിച്ചു.

പരാഗ്വെ ബി ഗ്രൂപ്പ് ചാന്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബി ഗ്രൂപ്പില്‍ നിന്നും മാലിയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ദയനീയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ തുര്‍ക്കിയും ന്യൂസിലന്‍ഡും പ്രീ ക്വാര്‍ട്ടര്‍ കാണാതെ ലോകകപ്പില്‍ നിന്നും പുറത്തായി. ഗ്രൂപ്പിലെ ആദ്യത്തെ രണ്ട് കളികളും ജയിച്ച പരാഗ്വെ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.

mali

പരാഗ്വെയുടെ ആധിപത്യത്തോടെയാണ് കളി തുടങ്ങിയത്. രണ്ടാമത്തെ മിനുട്ടില്‍ തന്നെ പെനല്‍റ്റി. എന്നാല്‍ തുര്‍ക്കി ഗോളി കിക്ക് തടഞ്ഞു. ഇടവേളയ്ക്ക് പിരിയുന്പോള്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു പരാഗ്വെ. രണ്ടാം പകുതിയില്‍ പരാഗ്വെ ഒരു ഗോള്‍ കൂടി അടിച്ചുകയറ്റി. തുര്‍ക്കിയുടെ ആശ്വാസഗോളും രണ്ടാം പകുതിയിലായിരുന്നു.

മാലിയും ആധിപത്യത്തോടെയാണ് ആദ്യപകുതിക്ക് കയറിയത്. 1 - 0. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി മാലി അടിച്ചു. അവസാന പത്ത് മിനുട്ടിലാണ് ന്യൂസിലന്‍ഡിന്‍റെ ആശ്വാസഗോള്‍ പിറന്നത്. അവസാന കളിയിലെ മികച്ച ജയമാണ് മാലിക്ക് തുണയായത്.

Story first published: Thursday, October 12, 2017, 20:09 [IST]
Other articles published on Oct 12, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍