77 ദിവസത്തിനുള്ളില്‍ പരിശീലകന്‍ പുറത്തായി, ഇപ്പോഴിതാ ടോണി പുലിസും പടിക്ക് പുറത്ത്‌

Posted By: കാശ്വിന്‍

ലണ്ടന്‍: വെസ്റ്റ് ബ്രോം കോച്ച് ടോണി പുലിസ് പുറത്തായി. ഇതോടെ, പ്രീമിയര്‍ ലീഗ് സീസണില്‍ പുറത്താക്കപ്പെടുന്ന അഞ്ചാമത്തെ പരിശീലകനായി പുലിസ്.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ടീം തോറ്റതോടെയാണ് പുലിസിന്റെ സേവനം ക്ലബ്ബ് അവസാനിപ്പിച്ചത്. റെലഗേഷന്‍ സോണിലാണ് വെസ്റ്റ് ബ്രോം. ജയമില്ലാതെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കുന്ന ടീം പുതിയ കോച്ചിനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. താത്കാലികമായി മുന്‍ വെസ്റ്റ് ബ്രോംമാനേജര്‍ ഗാരി മെഗ്‌സനെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.

tonypulis

വെസ്റ്റ് ബ്രോമിനെ പരിശീലിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ചെറിയ സാമ്പത്തിക ഘടനയുള്ള ക്ലബ്ബുകള്‍ക്ക് റിസള്‍ട്ടുണ്ടാക്കുക പ്രയാസമാണെന്നും പുലിസ് പറഞ്ഞു. വെയില്‍സ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനമാണ് പുലിസിനെ കാത്തിരിക്കുന്നത്. ക്രിസ് കോള്‍മാന്‍ വെയില്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

പ്രീമിയര്‍ ലീഗില്‍ പുലിസ് ഉള്‍പ്പടെ അഞ്ച് പേരാണ് പുറത്താക്കപ്പെട്ടത്. ക്രിസ്റ്റല്‍ പാലസ് ഫ്രാങ്ക് ഡി ബുയറെ പുറത്താക്കിയത് 77 ദിവസം കൊണ്ടാണ്. ലെസ്റ്റര്‍ സിറ്റിയുടെ ക്രെയ്ഗ് ഷേക്‌സ്പിയര്‍ മൂന്ന് വര്‍ഷത്തെകരാര്‍ ഒപ്പു വെച്ച് നാലാം മാസം പുറത്തായി. എവര്‍ട്ടന്‍ റൊണാള്‍ഡ് കോമാനെയും വെസ്റ്റ്ഹാം സ്ലാവെന്‍ ബിലിചിനെയും പുറത്താക്കിയിരുന്നു.

Story first published: Tuesday, November 21, 2017, 15:58 [IST]
Other articles published on Nov 21, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍