വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാതുവെപ്പ്: കല്‍റക്ക് ജാമ്യം

By Super

ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പും ഒത്തുകളിയും അന്വേഷിക്കുന്നതില്‍ പോലീസ് വരുത്തുന്ന വീഴ്ചകള്‍ക്ക് ഒരു ഉദാഹരണം കൂടി. അടുത്തിടെ നടന്ന കോഴവിവാദത്തില്‍ ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റു ചെയ്ത രാജേഷ് കല്‍റയ്ക്ക് മതിയായ തെളിവുകളില്ലാത്തതിന്റെ പേരില്‍ ദില്ലി കോടതി ജാമ്യം അനുവദിച്ചു.

അഞ്ചുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും അത്രതന്നെ രൂപയുടെ ഉറപ്പിന്മേലുമാണ് കല്‍റക്ക് ജാമ്യം അനുവദിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ദില്ലി വിട്ടുപോകരുതെന്നും കോടതി കല്‍റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ വിദേശ പണമിടപാട് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റഡിയില്‍ തന്നെ തുടരേണ്ടിവരും. പ്രമുഖ വാതുവെപ്പുകാരന്‍ സഞ്ജീവ് ചാവ്ലയുടെ അടുത്ത സഹായിയായ കല്‍റയെ ഏപ്രില്‍ ആറിനാണ് അറസ്റ് ചെയ്തത്.

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാവില്ലെന്ന് പോലീസ് അഭിഭാഷകന്‍ എസ്.കെ. സക്സേന കോടതിയെ അറിയിച്ചു. സാഹചര്യത്തെളിവുകള്‍ നിയമപരമായ തെളിവുകളായി കാണണമെന്നും അദ്ദേഹം കോടതിയോടഭ്യര്‍ത്ഥിച്ചു.

ക്രോണ്യെയും ചാവ്ലയും തമ്മില്‍ നടന്നെതന്ന് പറയുന്ന സംഭാഷണം റെക്കോര്‍ഡു ചെയ്ത ഓഡിയോ ടേപ്പായിരുന്നു അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് പ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ ടേപ്പിലെ സംഭാഷണം ബന്ധപ്പെട്ട കക്ഷികളുടേതാണെന്ന് തെളിയിക്കാനുള്ള മതിയായ രേഖകളൊന്നും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല.

ഫെറാ നിയമത്തിന്റെ എട്ടും ഒമ്പതും വകുപ്പുകള്‍ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കല്‍റക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചില ക്രിക്കറ്റ് വാതുവെപ്പുകാരുടെ പേരുകളും വിലാസങ്ങളും ടെലഫോണ്‍ നമ്പറുകളുമുള്ള ഡയറി കല്‍റയുടെ പക്കല്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് അവകാശപ്പെടുന്നു. എന്നാല്‍ ഡയറി തന്റേതല്ലെന്നാണ് കല്‍റ പറയുന്നത്.

ഇതേ കേസില്‍ ബോളിവുഡ് താരം കിഷന്‍ കുമാറും ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുകയാണ്.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X