പിടി ഉഷയ്ക്ക് ഒളിമ്പിക്‌സില്‍ നഷ്ടപ്പെട്ട മെഡല്‍ നീരജ് ചോപ്ര എത്തിപ്പിടിക്കുമോ?

Posted By: rajesh mc

ദില്ലി: സെക്കന്റിന്റെ നൂറിലൊരംശത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ മലയാളിതാരം പിടി ഉഷയുടെ നിരാശ ഇപ്പോഴും മാറിയിട്ടില്ല. ഫിനിഷിങ് ലൈനില്‍വെച്ച് ശരീരം മുന്നോട്ടാഞ്ഞിരുന്നെങ്കില്‍ ഉഷ ഇന്ത്യയുടെ ഒളിമ്പിക്‌സ് കായിക ചരിത്രത്തില്‍ ഇടംപിടിച്ചേനെ. എന്നാല്‍, അന്ന് അത്തരമൊരു കാര്യം തനിക്ക് അറിയില്ലായിരുന്നെന്നാണ് ഉഷ പിന്നീട് പറഞ്ഞത്.

പല കായിക ഇനങ്ങളിലും ഇന്ത്യ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിട്ടുണ്ടെങ്കിലും ട്രാക്ക് ഫീല്‍ഡിലെ ഒരു മെഡല്‍ ഇപ്പോഴും എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണത്തിളക്കത്തോടെ വരവറിയിച്ചുകഴിഞ്ഞ ഇന്ത്യന്‍ യുവതാരം നീരജ് ചോപ്ര ആ മെഡല്‍ നേടുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.

neerajchopra

ജാവലിന്‍ ത്രോയില്‍ ഓരോ ദിവസവും മെച്ചപ്പെട്ടുവരുന്നതാണ് നീരജ് ചോപ്രയിലെ പ്രതീക്ഷ വാനോളം ഉയരാന്‍ പ്രധാന കാരണം. മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനെന്ന നിലയില്‍ തന്നെ ശ്രദ്ധേയനായ നീരജ് സീനിയര്‍തലത്തിലും പ്രതിഭ കാത്തുസൂക്ഷിച്ചാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

1960ലെ റോം ഒളിമ്പിക്‌സില്‍ മില്‍ഖ സിങ്ങിന് ഫോട്ടോ ഫിനിഷിലാണ് മൂന്നാംസ്ഥാനം നഷ്ടപ്പെട്ടത്. 24 വര്‍ഷങ്ങള്‍ക്കുശേഷം പിടി ഉഷയും പ്രതീക്ഷയുയര്‍ത്തിയശേഷം നിരാശപ്പെടുത്തി. 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനായുള്ള കഠിന പരിശീലനം നീരജ് ചോപ്ര ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേട്ടത്തോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറാനാണ് ഇന്ത്യന്‍ താരത്തിന്റെ ശ്രമം.

Story first published: Tuesday, May 1, 2018, 8:37 [IST]
Other articles published on May 1, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍