സാമൂഹിക അകലം എങ്ങനെ പാലിക്കാം? ഇങ്ങനെ വേണമെന്ന് ബോള്‍ട്ട്... ചിത്രം പുറത്തുവിട്ടു

കിങ്സ്റ്റണ്‍: ലോകം മുഴുവന്‍ കൊറോണവൈറസ് ഭീഷണിയില്‍ വിറച്ചു നില്‍ക്കവെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രസകരമായ ഫോട്ടോയിലൂടെയാണ് സാമൂഹിക അകലം പാലിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം ഏവരെയും ഓര്‍മിപ്പിച്ചത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലെ ഫോട്ടോയാണ് ബോള്‍ട്ട് ആരാധകരുമായി പങ്കു വച്ചത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്, ഹാപ്പി ഈസ്റ്റര്‍ എന്നും ഫോട്ടോയ്‌ക്കൊപ്പം ബോള്‍ട്ട് കുറിച്ചു.

2008ലെ ബെയ്ജിങ് ഒളിംപിക്‌സിലെ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ എതിരാളികളെ ഏറെ പിന്നിലാക്കി ബോള്‍ട്ട് ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതാണ് ചിത്രം. ബോള്‍ട്ട് ഫിനിഷിങ് ലൈന്‍ മറികടന്നപ്പോള്‍ മറ്റുള്ളവരെല്ലാം നാലോ, അഞ്ചോ ഫൂട്ട് പിറകിലാണെന്നു കാണാം. അന്നു 9.69 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു ബോള്‍ട്ടിന്റെ സ്വര്‍ണം നേട്ടം. പുതിയ ലോക, ഒളിംപിക് റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്. രണ്ടാംസ്ഥാനക്കാരനായ റിച്ചാര്‍ഡ് തോംസണേക്കാള്‍ 0.20 സെക്കന്റ് മുന്നിലായിരുന്നു അദ്ദേഹം. ബെയ്ജിങിലെ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ തന്നെ നടന്ന 200 മീറ്ററിലും അന്നു ബോള്‍ട്ട് തന്നെയായിരുന്നു ചാംപ്യന്‍. 19.38 സെക്കന്റിലായിരുന്നു ഇതിഹാസ താരം ഫിനിഷിങ് ലൈന്‍ മറികടന്നത്.

100 മീറ്ററില്‍ സ്വന്തം പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് കൂടിയാണ് ബെയ്ജിങ് ഒളിംപിക്‌സില്‍ ബോള്‍ട്ട് തിരുത്തിയത്. 200 മീറ്ററിലും ലോക, ഒളിംപിക് റെക്കോര്‍ഡുകള്‍ ജമൈക്കന്‍ ഇതിഹാസം തിരുത്തിക്കുറിച്ചിരുന്നു. ഇതോടെ നാട്ടുകാരായ ഡോണ്‍ ക്വാറിക്കു ശേഷം 100, 200 മീറ്ററുകളില്‍ ഒരേ സമയം ലോക റെക്കോര്‍ഡ് കുറിച്ച ആദ്യ താരമായി ബോള്‍ട്ട് മാറിയിരുന്നു. കൂടാതെ ഇലക്ട്രോണിക് ടൈമിങ് നിലവില്‍ വന്ന ശേഷം രണ്ടു റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ താരമെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി മാറി.

ധോണിക്കിത് അവസാന ഐപിഎല്‍ അല്ല... രണ്ടു സീസണ്‍ കൂടി കളിക്കും! കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

ധോണിയെ ദേശീയ ടീലെടുക്കാനോ? എന്തു കണ്ടിട്ട്!! തുറന്നടിച്ച് ഗൗതം ഗംഭീര്‍

ഇതു മാത്രമല്ല ഒരേ ഒളിംപിക്‌സില്‍ രണ്ടു റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ആദ്യ ഓട്ടക്കാരനെന്ന നേട്ടവും ബോള്‍ട്ടിനെ തേടിയെത്തിയിരുന്നു. ഒളിംപിക്‌സില്‍ ആറു സ്വര്‍ണ മെഡലുകളാണ് ബോള്‍ട്ട് കരസ്ഥമാക്കിയത്. നിലവില്‍ 100, 200, 4-100 എന്നിവയില്‍ ലോക റെക്കോര്‍ഡുകള്‍ ബോള്‍ട്ടിന്റെ പേരില്‍ ഭദ്രമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, April 14, 2020, 8:41 [IST]
Other articles published on Apr 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X