ഗെയിംസ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ഗോള്‍ഡന്‍ ഡബിള്‍... നേട്ടം ആവര്‍ത്തിച്ച് പുരുഷ ടീമും

Written By:

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മികച്ച പ്രകടനം തുടരുന്നു. ടേബിള്‍ ടെന്നീസില്‍ വനിതാ ടീം സുവര്‍ണനേട്ടവുമായി ചരിത്രം കുറിച്ചതിനു പിന്നാലെ പുരുഷ ടീമും നേട്ടം ആവര്‍ത്തിച്ചു. മേളയിലെ ഒമ്പതാം സ്വര്‍ണമാണ് ടേബിള്‍ ടെന്നീസില്‍ പുരുഷ ടീം രാജ്യത്തിനു സമ്മാനിച്ചത്. തികച്ചും ഏകപക്ഷീയമായ കലാശക്കളിയില്‍ ആഫ്രിക്കന്‍ ശക്തികളായ നൈജീരിയയെ 3-0നാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്.

ഐപിഎല്‍: 'തല തെറിച്ച'വര്‍ മുഖാമുഖം... റോയല്‍ തിരിച്ചുവരവിന് രാജസ്ഥാന്‍, ഹൈദരാബാദും ഒരുങ്ങിത്തന്നെ

ഐപിഎല്‍: മുംബൈ 'വധം'... ആ ഇന്നിങ്‌സിനു സഹായിച്ചത് 400!! ബ്രാവോയുടെ വെളിപ്പെടുത്തല്‍

1

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ പുരുഷ ടീം പൊന്നണിഞ്ഞത്. ശരത് അചന്ത, ആന്റണി അമല്‍രാജ്, ഹര്‍മീത് ദേശായ്, സനില്‍ ഷെട്ടി, സത്യന്‍ ഗുണശേഖരന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് മെഡലിന് അവകാശികളായത്. കഴിഞ്ഞ ദിവസം വനിതാ ടീമും രാജ്യത്തിനായി മെഡല്‍ ചൂടിയിരുന്നു. സിംഗപ്പൂരിനെയാണ് വനിതാ ടീം കലാശക്കളിയില്‍ തോല്‍പ്പിച്ചത്.

Story first published: Monday, April 9, 2018, 16:31 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍