താരങ്ങളുടെ താരമായി വീണ്ടും ഫെഡറര്‍... പരമോന്നത പുരസ്‌കാരം, വനിതകളില്‍ സെറീന

Written By:

മൊണാക്കോ (ഫ്രാന്‍സ്): കായിക ലോകത്തെ പരമോന്നത പുരസ്‌കാരമായ ലോറസ് അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക്. മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരവും ഫെഡറര്‍ സ്വന്തമാക്കി. മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസാണ്. ഇത്തവണത്തെ രണ്ടു പുരസ്‌കാരങ്ങളോടെ ഫെഡററുടെ ലോറസ് അവാര്‍ഡ് നേട്ടം ആറായി ഉയര്‍ന്നു. 2000ലാണ് കായിക ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ലോറസ് പുരസ്‌കാരം നല്‍കി തുടങ്ങിയത്.

മയാങ്ക്... ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു!!

ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്...

1

കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കുറച്ചു കാലം മല്‍സരംഗത്തു നിന്നു മാറിനിന്ന ഫെഡറര്‍ കഴിഞ്ഞ വര്‍ഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും കിരീടമുയര്‍ത്തിയ അദ്ദേഹം തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുകയും ചെയ്തു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫെഡറര്‍ വീണ്ടും ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടത്.

2

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫെഡറര്‍ തന്നെയായിരുന്നു ജേതാവ്. ഇതോടെ ലോക ഒന്നാംനമ്പര്‍ പദവിയും അദ്ദേഹം തിരിച്ചുപിടിച്ചിരുന്നു. ഇത്രയും ഉന്നതമായ നിലവാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നു താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം 36 കാരനായ ഫെഡറര്‍ പ്രതികരിച്ചു.

3

2017ലെ മിന്നുന്ന പ്രകടനമാണ് സെറീനയെയും പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച ടീമിനുള്ള ലോറസ് അവാര്‍ഡ് ഫോര്‍മുല വണ്‍ ടീമായ മെഴ്‌സിഡസിനാണ്. അംഗപരിമിതരുടെ വിഭാഗത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് അത്‌ലറ്റായ മാര്‍സെല്‍ ഹ്യൂഗാണ്.

Story first published: Wednesday, February 28, 2018, 9:25 [IST]
Other articles published on Feb 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍