യുണൈറ്റഡിൽ അവസരമില്ല.. യുണൈറ്റഡ് സൂപ്പർ താരം ക്ലബ്ബുവിടുന്നു

Posted By: Desk

ആഴ്‌സണലിൽ നിന്ന് സൂപ്പർ താരം അലക്സിസ് സാഞ്ചസ് യൂണൈറ്റഡിലെത്തിയതോടെ അവസരങ്ങൾ നഷ്‌ടമായ അന്തോണി മാർഷിയാൽ ക്ലബ്ബിവിടാനൊരുങ്ങുന്നു.ഈ സീസൺ അവസാനത്തോടെ ആഴ്‌സണലിലേക്ക് തന്നെ താരം താരം ചേക്കേറുമെന്നാണ് റിപോർട്ടുകൾ.ഈ സീസണിൽ ആകെ 16 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് താരം യൂണൈറ്റഡിനായി മൈതാനത്തിറങ്ങിയത്. പലപ്പോഴും ആദ്യ നിരയിൽ സാഞ്ചെസിനെയും മർക്കസ് റാഷ് ഫോർഡിനും പരിഗണിക്കുമ്പോൾ പകരാകരുടെ നിലയിലായിരിക്കും മാർഷിയാലിന്റെ സ്ഥാനം.എമിറേറ്റസിലേക്ക് ചേക്കേറുന്നതിൽ താരം സന്തോഷവാനാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ആഴ്‌സനൽ മാനേജർ ആർസീൻ വെങ്ങറും താരത്തിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


നേരത്തെ താരത്തിനായി പി എസ് ജിയും യുവെന്റസും രംഗത്തുണ്ടായിരുനെങ്കിലും പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്ന് താരം സൂചിപ്പിച്ചതോടെയാണ് ആഴ്‌സനൽ താരത്തിനായി രംഗത്തുവന്നത്.

united

2012 ൽ ഫ്രഞ്ച് ക്ലബ്ബ് ലിയോണിനുവേണ്ടി കളിച്ചുതുടങ്ങിയ മാർഷിയാൽ തുടർന്ന് മൊണോക്കോയിലേക്ക് ചേക്കേറുകയായിരുന്നു.മൊണോക്കോയ്ക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനം താരത്തെ 2015 ലെ ലോകത്തിലെ മികച്ച അണ്ടർ 21 താരത്തിനുള്ള പുരസ്‌കാരത്തിന് അർഹനാക്കി.മൊണോക്കോയ്ക്കുവേണ്ടി 49 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് മാർട്ടിയാൽ നേടിയത്.2015 ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ മാർട്ടിയാൽ ഇതുവരെ ക്ലബ്ബിനായി 82 മത്സരങ്ങൾ കളിക്കുകയും 24 ഗോളുകൾ നേടുകയും ചെയ്‌തു.ഫ്രഞ്ച് ദേശിയ ടീമിനായി 18 മത്സരങ്ങളും ഈ ഇരുപത്തിരണ്ടുകാരൻ കളിച്ചിട്ടുണ്ട്.

Story first published: Monday, April 16, 2018, 8:15 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍