മെസ്സിയെ മറികടന്ന് റൊണാൾഡോ.. ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡ്

Posted By: Desk

അവസാന മിനുറ്റിൽ നാടകീയമായി വീണു കിട്ടിയ പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലെത്തിച്ചപ്പോൾ ഒപ്പം വീണത് യുവന്റസും മെസ്സിയുടെ അപ്പൂർവ്വ റെക്കോർഡും.കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് രണ്ടാം പാദക്വാട്ടർ ഫൈനലിൽ യുവന്റസിനെതിരെ നിർണ്ണായക ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി റൊണാൾഡോ.യുവന്റസിനെതിരെ ഇതുവരെ 10 ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിട്ടുണ്ട്.ബാഴ്‌സലോണ താരം ലയണൽ മെസ്സി ആർസനലിനെതിരെ നേടിയ 9 ഗോളുകളാണ് പഴങ്കഥയായത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗുസ്തിയില്‍ രാഹുല്‍ അവാരെയ്ക്ക് സ്വര്‍ണം; ബബിതയ്ക്ക് വെള്ളി

കൂടാതെ മാറ്റ് പല റെക്കോർഡുകളും ഇന്നലെ റൊണാൾഡോയെ തേടിയെത്തി.തുടർച്ചയായി 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ.അതുപോലെതന്നെ ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകൾ എന്ന സ്വപ്‌ന നേട്ടമാവും റൊണാൾഡോയുടെ പേരിലായി.കൂടാതെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങളിൽ മൂന്നാമതാണ് റൊണാൾഡോ(150) .167 മത്സരങ്ങളുമായി റയൽ മാഡ്രിഡിന്റെ ഗോൾവല കത്തിട്ടുള്ള ഇകേർ കസിയ്യസ്,151 മത്സരങ്ങളിൽ ബാർസലോണയ്ക്കുവേണ്ടി കളത്തിലിറങ്ങിയ സാവി എന്നിവരാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്

cristianoronaldo

ഈ വെള്ളിയാഴ്ച്ചയാണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ നറുക്കെടുപ്പുകൾ നടക്കുന്നത്.സ്വിറ്റസർലാണ്ടിലെ സയോണിൽ വെച്ചാണ് നറുക്കെടുപ്പുകൾ നടക്കുന്നത് .ഇന്ത്യൻ സമയം വൈകുന്നേരം 4.30 നാണ് നറുക്കെടുപ്പ്

Story first published: Thursday, April 12, 2018, 13:24 [IST]
Other articles published on Apr 12, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍