പിഎസ്ജിക്ക് മിഷന്‍ ഇംപോസിബിള്‍? റയല്‍ കടക്കുക കഠിനം... ആത്മവിശ്വാസത്തില്‍ ലിവര്‍പൂള്‍

Written By:

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്നു. നിര്‍ണായകമാ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ റയല്‍ മാഡ്രിഡുമായി പിഎസ്ജി കൊമ്പുകോര്‍ക്കും. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ടീം എഫ്‌സി പോര്‍ട്ടോയെ നേരിടും. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 1.15നാണ് രണ്ടു മല്‍സരങ്ങളുടെയും കിക്കോഫ്.

ബ്ലാസ്‌റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു... ആദ്യം സിഫ്‌നിയോസ്, ഇപ്പോള്‍ ജാക്കിച്ചാന്ദും!! ഇനി?

കരിയര്‍ അല്‍പ്പം കൂടി നീട്ടിയിരുന്നെങ്കില്‍... ഇവര്‍ സംഭവമായേനെ!! ജസ്റ്റ് മിസ്സ്...

1

നേരത്തേ സ്‌പെയിനില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയലിനോട് അവരുടെ കാണികള്‍ക്കു മുന്നില്‍ 1-3നു തോറ്റ ശേഷമാണ് പിഎസ്ജി ഹോംഗ്രൗണ്ടില്‍ ബൂട്ടണിയുന്നത്. റയലിന്റെ മൈതാനത്ത് നിര്‍ണായകമായ ഒരു എവേ ഗോള്‍ നേടാന്‍ കഴിഞ്ഞതിനാല്‍ 2-0ന് ജയിച്ചാല്‍ എവേ ഗോള്‍ ആനുകൂല്യത്തില്‍ പിഎസ്ജിക്കു ക്വാര്‍ട്ടറിലെത്താം. എന്നാല്‍ പരിക്കു മൂലം സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍ ഇല്ലെന്നത് പിഎസ്ജിക്ക് ആഘാസതമാണ്. എങ്കിലും എഡിന്‍സണ്‍ കവാനി, കെയ്‌ലിയന്‍ എംബപ്പെ, എയ്ഞ്ചല്‍ ഡിമരിയ എന്നിവരടങ്ങുന്ന ശക്തമായ ടീം തന്നെ പിഎസ്ജിക്കുണ്ട്.

അതേസമയം, പോര്‍ച്ചുഗലില്‍ നടന്ന ആദ്യപാദത്തില്‍ പോര്‍ട്ടോയ്‌ക്കെതിരേ 5-0ന്റെ ഏകപക്ഷീയ വിജയമാഘോഷിച്ച ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദത്തിലും ജയിച്ച് കൂടുതല്‍ ആധികാരികാരികമായി ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ആഘോഷിക്കകുയാവും ഇനി റെഡ്‌സിന്റെ ലക്ഷ്യം.

Story first published: Tuesday, March 6, 2018, 15:18 [IST]
Other articles published on Mar 6, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍