ചാംപ്യന്‍സ് ലീഗ്: ഫൈനലിനു മുമ്പൊരു ഫൈനല്‍... റയല്‍ x യുവന്റസ്‌, കിടിലന്‍ പോരാട്ടം, ബയേണിന് സെവിയ്യ

Written By:

റോം/ മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇനി എട്ടിന്റെ പണി. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച രാത്രി തുടക്കമാവുകയാണ്. രണ്ടു മല്‍സരങ്ങളാണ് ആദ്യ ദിനമുള്ളത്. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് മുന്‍ വിജയികളും ഇറ്റാലിയന്‍ ചാംപ്യന്‍മാരുമായ യുവന്റസുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ബയേണ്‍ മ്യൂണിക്കും സെവിയ്യയും പോരടിക്കും. രണ്ടു മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 12.15നാണ് ആരംഭിക്കുക. ഫൈനലിനു മുമ്പുള്ള ഫൈനല്‍ എന്നാണ് റയല്‍ -യുവന്റസ് ത്രില്ലര്‍ വിശേഷിപ്പിക്കപ്പെടുന്നത്. യുവന്റസിന്റെ ഹോംഗ്രൗണ്ടാണ് ആദ്യപാദ മല്‍സരത്തിനു വേദിയാവുന്നത്.

ഐപിഎല്‍ നമ്പര്‍ വണ്‍ ആയതു വെറുതെയല്ല... മാറുന്ന ലോകം, മാറുന്ന ഐപിഎല്‍, ഇത്തവണയുമുണ്ട് സര്‍പ്രൈസുകള്‍

ഐപിഎല്‍: ഷമി ഈസ് ബാക്ക്... വിവാദങ്ങളെ ക്ലീന്‍ ബൗള്‍ഡാക്കി പേസറുടെ തിരിച്ചുവരവ്

1

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ റയല്‍-യുവന്റസ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. അന്ന് കാര്‍ഡിഫില്‍ നടന്ന കലാശക്കളിയില്‍ യുവന്റസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു മുക്കി റയല്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ടിരുന്നു. അന്നത്തെ പരാജയത്തിന് ഇത്തവണ കണക്കുചോദിക്കാനുറച്ചാവും യുവന്റസ് ക്വാര്‍ട്ടറില്‍ കച്ചമുറുക്കുന്നത്. ഹോംഗ്രൗണ്ടായ ട്യൂറിനില്‍ 1962നു ശേഷം റയലിനോട് തോറ്റിട്ടില്ലെന്നത് യുവന്റസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ചാംപ്യന്‍സ് ലീഗില്‍ റയലിനെ അവസാനമായി തോല്‍പ്പിച്ച ടീമും യുവന്റസാണ്. 2015ലായിരുന്നു ഇത്.

2

അതേസമയം, പ്രീക്വാര്‍ട്ടറില്‍ കരുത്തായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിച്ചെത്തിയ സ്പാനിഷ് ടീം സെവിയ്യ ജര്‍മനിയിലെ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരേയും പ്രകടനം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്താന്‍ സെവിയ്യക്കായിട്ടില്ല. അഞ്ചു തവണ ജേതാക്കളായ ബയേണിനെ വീഴ്ത്തി ഇത്തവണ ചരിത്രനേട്ടം കുറിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ടീമെന്നു സെവിയ്യ പരിശീലകന്‍ വിന്‍സെന്‍സോ മൊണ്ടെല്ല വ്യക്തമാക്കി. ഇരുപാദങ്ങളിലുമായി യുനൈറ്റഡിനെ 1-2നായിരുന്നു സെവിയ്യ അട്ടിമറിച്ചത്. 1957-58ലെ യൂറോപ്യന്‍ കപ്പിലെ ക്വാര്‍ട്ടറില്‍ കടന്ന ശേഷം ഇത്തവണ ഇതാദ്യമായാണ് സെവിയ്യ അവസാന എട്ടില്‍ കളിക്കുന്നത്.

Story first published: Tuesday, April 3, 2018, 11:16 [IST]
Other articles published on Apr 3, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍