വീണ്ടും റോണോ മാജിക്... യുവന്റസിനെ മുക്കി റയല്‍ സെമിക്കരികെ, ബയേണിന് മുന്‍തൂക്കം

Written By:

റോം/ മാഡ്രിഡ്: നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലിന് തൊട്ടരികിലെത്തി. ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ റയല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ജര്‍മന്‍ വിജയികളായ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സെവിയ്യയെ മറികടന്നു. ഇറ്റലിയില്‍ നടന്ന മല്‍സരത്തില്‍ ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളാണ് റയലിന് ഗംഭീര വിജയം സമ്മാനിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു റയല്‍-യുവന്റസ് ത്രില്ലര്‍. അന്നു യുവന്റസിനെ 3-1നുു തുരത്തി റയല്‍ കിരീടമുയര്‍ത്തിയിരുന്നു.

സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ്... ഇവരുടെ ഭാവി, ഇനി കളിക്കുമോ? മുഖ്യ സെലക്റ്റര്‍ പറയുന്നത്

അമ്പമ്പോ ആന്‍ഡേഴ്‌സന്‍!! വാല്‍ഷിനെയും പിന്നിലാക്കി... കുറിച്ചത് അപൂര്‍വ്വറെക്കോര്‍ഡ്

1

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ സ്‌റ്റേഡിയത്തെ നിശബ്ധമാക്കി റോണോ റയലിന്റെ അക്കൗണ്ട് തുറന്നിരുന്നു. ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായി കളംവിട്ട റയല്‍ രണ്ടാംപകുതിയില്‍ രണ്ടു ഗോള്‍ കൂടി നേടി യുവന്റസിന്റെ സെമി പ്രതീക്ഷകള്‍ ദുഷ്‌കരമാക്കുകയായിരുന്നു. 64ാം മിനിറ്റിലാണ് റൊണാള്‍ഡോ റയലിന്റെ ലീഡുയര്‍ത്തിയത്. 72ാം മിനിറ്റില്‍ മാര്‍സെലോ റയലിന്റെ ഗോള്‍പട്ടിക തികച്ചതോടെ യുവന്റസിന്റെ പതനം പൂര്‍ത്തിയായി. 66ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ പൗലോ ദിബാല രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തുപോയത് തോല്‍വിക്കൊപ്പം യുവന്റസിന് മറ്റൊരു ഷോക്കായി മാറി.

2

അതേസമയം, സ്‌പെയിനില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സെവിയ്യക്കെതിരേ ബയേണ്‍ ജയത്തിലേക്കു പൊരുതിക്കയറിയത്. ബയേണിനെ സ്തബ്ധരാക്കി 32ാം മിനിറ്റില്‍ പാബ്ലോ സറാബിയയാണ് സെവിയ്യയെ മുന്നിലെത്തിച്ചത്. 37ാം മിനിറ്റില്‍ ജീസസ് നവാസിന്റെ സെല്‍ഫ് ഗോളില്‍ ബയേണ്‍ ഒപ്പമെത്തി. 68ാം മിനിറ്റില്‍ തിയാഗോയുടെ ഗോള്‍ ബയേണിന് ജയം സമ്മാനിക്കുകയായിരുന്നു.

Story first published: Wednesday, April 4, 2018, 9:54 [IST]
Other articles published on Apr 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍