വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വെല്‍ക്കം ഹോം- റോണോ ഈസ് ബാക്ക്! വീണ്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍

രണ്ടു വര്‍ഷത്തെ കരാറിലാണ് ഒപ്പുവയ്ക്കുക

1

പോര്‍ച്ചുഗീസ് ഇതിഹാസവും അഞ്ചു തവണ ബാലണ്‍ഡിയോര്‍ ജേതാവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസില്‍ നിന്നാണ് റോണോ തന്റെ പഴയ തട്ടകമായ യുനൈറ്റഡിലേക്കു മടങ്ങിവന്നിരിക്കുന്നത്. അദ്ദേഹം ക്ലബ്ബിലേക്കു തിരിച്ചെത്തിയത് യുനൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിസ്ബണിലണ് റൊണാള്‍ഡോയുടെ മെഡിക്കല്‍ പരിശോധന. അതിനു ശേഷമായിരിക്കും അദ്ദേഹം കരാറില്‍ ഒപ്പുവയ്ക്കുക. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റൊണാള്‍ഡോ പഴയ തടക്കത്തിലേക്കു തിരിച്ചുവന്നിരിക്കുന്നത്. നേരത്തേ യുനൈറ്റഡ് വിടുമ്പോള്‍ തന്നെ ഇവിടേക്കു ഒരിക്കല്‍ക്കൂടി മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ വാക്ക് റോണോ ഇപ്പോള്‍ പാലിക്കുകയും ചെയ്തിരിക്കുകയാണ്.

36 കാരനായ സൂപ്പര്‍ താരം രണ്ടു വര്‍ഷത്തെ കരാറിലാണ് ഒപ്പുവയ്ക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തേ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു മാറുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള ഇതു സംബന്ധിച്ച് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചതായും വിവിധ മാധ്യങ്ങളില്‍ വന്നിരുന്നു. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി മുന്‍ ക്ലബ്ബായ യുനൈറ്റഡ് തങ്ങളുടെ ഐക്കണ്‍ താരത്തിനു വേണ്ടി രംഗത്തുവന്നത്. ഇതോടെ സിറ്റി ശ്രമത്തില്‍ നിന്നും പിന്‍മാറുകയുമായിരുന്നു.

2

യുവന്റസ് വിടാന്‍ തീരുമാനിച്ചതായി റൊണാള്‍ഡോ തീരുമാനിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ഏജന്റ് ജോര്‍ജെ മെന്‍ഡസും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ചര്‍ച്ചയാരംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ടീമിലേക്കു കൊണ്ടു വരുന്നില്ലന്ന് സിറ്റി അറിയിച്ചത്. ഇന്നു രാവിലെയാണ് യുനൈറ്റഡ് റൊണാള്‍ഡോയ്ക്കു വേണ്ടി ഔദ്യോഗികമായി ഓഫര്‍ നല്‍കിയതെന്നു മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. ഭാവിയുമായി ബന്ധപ്പെട്ട് അദ്ദേഹം റോണോയുമായി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് യുനൈറ്റഡിനോടു മുന്‍ സൂപ്പര്‍ താരത്തിനു വേണ്ടി ഓഫര്‍ നല്‍കാന്‍ ഫെര്‍ഗി നിര്‍ദേശിച്ചത്. റോണോയും ഫെര്‍ഗിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ഫെര്‍ഗി തനിക്കു പിതൃതുല്യനാണെന്ന് പല തവണ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഏകദേശം 21.4 മില്ല്യണ്‍ യൂറോയാണ് റൊണാള്‍ഡോയ്ക്കു വേണ്ടി യുവന്റസിനു നല്‍കിയതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിവാരം 4,80,000 യൂറോയായിരിക്കും അദ്ദേഹത്തിനു യുനൈറ്റഡ് നല്‍കുന്ന പ്രതിഫലം. റോണോയെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി യുനൈറ്റഡ് കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷേര്‍ ഇന്നു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. റൊണാള്‍ഡോ ഈ ക്ലബ്ബിലെ ഇതിഹാസമാണ്, എക്കാലത്തെയും മികച്ച താരവുമാണ്. അദ്ദേഹം യുവന്റസ് വിടുമെന്ന് തോന്നുന്നില്ല. റോണായുമായി ഞങ്ങള്‍ ആശയവിനിമയം നടത്താറുണ്ട്. ബ്രൂണോ ഫെര്‍ണാണ്ടസ് അദ്ദേഹവുമായി സംസാരിക്കാറുമുണ്ടെന്നു ഞങ്ങള്‍ക്കറിയാമെന്നായിരുന്നു സോള്‍ഷേര്‍ പറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം റൊണോള്‍ഡോ ടീമിലേക്കു മടങ്ങിയെത്തിയതായി യുനൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

3

പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലൂടെയാണ് റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം. പക്ഷെ അദ്ദേഹത്തെ ലോകമറിയുന്ന ഫുട്‌ബോളറായി തേച്ചുമിനുക്കിയെടുത്തത് യുനൈറ്റഡാണ്. 2003ല്‍ റെഡ് ഡെവിള്‍സിന്റെ ചുവപ്പ് കുപ്പായമണിഞ്ഞ റോണോ 2009ല്‍ ക്ലബ്ബ് വിടുമ്പോഴേക്കും സൂപ്പര്‍താര പദവിയിലേക്കുയര്‍ന്നിരുന്നു. ഫെര്‍ഗിയുടെ ശിക്ഷണമായിരുന്നു അദ്ദേഹത്തെ യുനൈറ്റഡിന്റെ എക്കാലത്തെയും വലിയ ഇതിഹാസമെന്ന പദവിയിലേക്കുയര്‍ത്തിയത്. 292 മല്‍സരങ്ങളില്‍ നിന്നും 118 ഗോളുകള്‍ അദ്ദേഹം അടിച്ചുകൂട്ടിയിരുന്നു. 2009ല്‍ ലോക റെക്കോര്‍ഡ് തുകയ്ക്കായിരുന്നു റോണോ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്കു ചേക്കേറിയത്. അവിടെയും ഒമ്പത് വര്‍ഷം പന്തുതട്ടിയ അദ്ദേഹം 18ല്‍ യുവന്റസിലേക്കു കൂടുമാറുകയായിരുന്നു. ഇപ്പോള്‍ കരിയറിന്റെ അസ്തമയ കാലത്ത് വീണ്ടും റോണോ യുനൈറ്റഡിലേക്കു മടങ്ങി വന്നിരിക്കുകയാണ്.

Story first published: Friday, August 27, 2021, 23:21 [IST]
Other articles published on Aug 27, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X