റഷ്യയില്‍ ഹോളണ്ടില്ലാ ലോകകപ്പ്, പോര്‍ച്ചുഗലും ഫ്രാന്‍സും നേരിട്ട് യോഗ്യത നേടി, സ്വിറ്റ്‌സര്‍ലന്‍ഡ് പ്ലേ ഓഫിന്

Posted By: കാശ്വിന്‍

യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചപ്പോള്‍ ഹോളണ്ട് അവസാന മത്സരത്തില്‍ ജയിച്ചിട്ടും പുറത്തായി.

ഹോളണ്ടിന് ലോകകപ്പ് യോഗ്യതയില്ല, ക്യാപ്റ്റന്‍ ആര്യന്‍ റോബന്‍ വിരമിച്ചു, ഇനി ക്ലബ്ബില്‍ മാത്രം

റഷ്യയിലേക്ക് അര്‍ജന്റീനയും !! എല്ലാം മെസിയുടെ കാരുണ്യത്തില്‍, സാഞ്ചസിന്റെ ചിലി പുറത്ത് !!

പ്ലേ ഓഫിലേക്ക് പോയത് സ്വിറ്റ്‌സര്‍ലന്‍ഡ്...

പ്ലേ ഓഫിലേക്ക് പോയത് സ്വിറ്റ്‌സര്‍ലന്‍ഡ്...

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. പോര്‍ച്ചുഗലിനും രണ്ടാം സ്ഥാനത്തെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിനും 27 പോയിന്റ് വീതം. ഗോള്‍ ശരാശരിയിലാണ് പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

യൂറോപ്പിന്റെ ചാമ്പ്യന്‍മാര്‍ തലയെടുപ്പോടെ...

യൂറോപ്പിന്റെ ചാമ്പ്യന്‍മാര്‍ തലയെടുപ്പോടെ...

നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ഡിജോറുവിന്റെ സെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. അമ്പത്തേഴാം മിനുട്ടില്‍ വാലെന്റെ സില്‍വയും പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. സമനിലയോ, തോല്‍വിയോ പോര്‍ച്ചുഗലിനെ പ്ലേ ഓഫ് പൊസിഷനിലേക്ക് തള്ളി വിടുമായിരുന്നു. എന്നാല്‍ ജയത്തോടെ യൂറോപ്പിലെ ചാമ്പ്യന്‍മാര്‍ തലയെടുപ്പ് കാണിച്ചു.

 ജിറുദും ഗ്രിസ്മാനും ഫ്രാന്‍സിനെ നയിച്ചു...

ജിറുദും ഗ്രിസ്മാനും ഫ്രാന്‍സിനെ നയിച്ചു...

ഗ്രൂപ്പ് എയില്‍ ബെലാറസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഫ്രാന്‍സ്് ലോകകപ്പ് ബെര്‍ത് സ്വന്തമാക്കി. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദും അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാനും ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു. പത്ത് മത്സരങ്ങളില്‍ 23 പോയിന്റുമായാണ് ഫ്രാന്‍സ് ഒന്നാം സ്ഥാനം നേടിയത്. പത്തൊമ്പത് പോയിന്റുമായി സ്വീഡന്‍ രണ്ടാം സ്ഥാനത്തും ഗോള്‍ ശരാശരിയില്‍ സ്വീഡന് പിറകിലായ ഹോളണ്ട് മൂന്നാം സ്ഥാനത്തുമായി.

ദുരന്തമായി ഹോളണ്ട്...

ദുരന്തമായി ഹോളണ്ട്...

അവസാന മത്സരത്തില്‍ സ്വീഡനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിട്ടും ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടാനായില്ല. ഏഴ് ഗോളുകള്‍ മാര്‍ജിനില്‍ സ്വീഡനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഹോളണ്ടിന് സാധ്യതയുണ്ടായിരുന്നുള്ളൂ.

യോഗ്യത നേടിയ യൂറോപ്പ്യന്‍ ടീമുകള്‍..

യോഗ്യത നേടിയ യൂറോപ്പ്യന്‍ ടീമുകള്‍..

ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, സെര്‍ബിയ, പോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബെല്‍ജിയം, ഐസ് ലാന്‍ഡ്.

പ്ലേ ഓഫ് യോഗ്യത നേടിയവര്‍..

പ്ലേ ഓഫ് യോഗ്യത നേടിയവര്‍..

സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഇറ്റലി, ഗ്രീസ്, ക്രൊയേഷ്യ. ഇരുപാദ പ്ലേ ഓഫ് ജയിക്കുന്ന നാല് ടീമുകള്‍ കൂടി റഷ്യയിലേക്ക് ടിക്കറ്റെടുക്കും.

ഗോള്‍ നില

ഗോള്‍ നില

ഹോളണ്ട് 2-0 സ്വീഡന്‍

പോര്‍ച്ചുഗല്‍ 2-0 സ്വിറ്റ്‌സര്‍ലന്‍ഡ്

എസ്‌തോണിയ 1-2 ബോസ്‌നിയ

ഫ്രാന്‍സ് 2-1 ബെലാറസ്

ലക്‌സംബര്‍ഗ് 1-1 ബള്‍ഗേറിയ

ഹംഗറി 1-0 ഫറോ ഐലന്‍ഡ്

ലാറ്റ്വിയ 4-0 അന്‍ഡോറ

ബെല്‍ജിയം 4-0 സൈപ്രസ്

ഗ്രീസ് 4-0 ജിബ്രാള്‍ട്ടര്‍


Story first published: Wednesday, October 11, 2017, 11:10 [IST]
Other articles published on Oct 11, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍