ഹോളണ്ടിന് ലോകകപ്പ് യോഗ്യതയില്ല, ക്യാപ്റ്റന്‍ ആര്യന്‍ റോബന്‍ വിരമിച്ചു, ഇനി ക്ലബ്ബില്‍ മാത്രം

Posted By: കാശ്വിന്‍

ആംസ്റ്റര്‍ഡം: ഫിഫ ലോകകപ്പ് യോഗ്യത നേടാനാകാതെ ഹോളണ്ട് പുറത്തായതോടെ ക്യാപ്റ്റന്‍ ആര്യന്‍ റോബന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞു. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ അവസാന മത്സരത്തില്‍ ഹോളണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പ്പിച്ചെങ്കിലും പ്ലേ ഓഫ് യോഗ്യത നേടാനായില്ല. രണ്ട് ഗോളുകളും നേടിയത് റോബനായിരുന്നു.

അരങ്ങേറ്റം 2003 ല്‍..

അരങ്ങേറ്റം 2003 ല്‍..

ഹോളണ്ടിന്റെ ഓറഞ്ച് കുപ്പായത്തില്‍ ആര്യന്‍ റോബന്‍ അരങ്ങേറിയത് 2003 ഏപ്രിലില്‍. 96 മത്സരങ്ങള്‍ കളിച്ചു. 37 ഗോളുകള്‍ നേടി.

ഡെന്നിസ് ബെര്‍ഗാംപിനൊപ്പം...

ഡെന്നിസ് ബെര്‍ഗാംപിനൊപ്പം...

ഹോളണ്ടിനായി കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയവരില്‍ റോബന്‍ നാലാം സ്ഥാനത്താണ്. ഇതിഹാസ താരം ഡെന്നിസ് ബെര്‍ഗാംപിനൊപ്പം 37 ഗോളുകളാണ് റോബന്റെ എക്കൗണ്ടിലുള്ളത്.

പ്രായമായിരിക്കുന്നു, ഇനി ബൂട്ടഴിക്കട്ടെ...

പ്രായമായിരിക്കുന്നു, ഇനി ബൂട്ടഴിക്കട്ടെ...

വിരമിക്കല്‍ തീരുമാനം വളരെ പ്രയാസമേറിയതാണ്. പക്ഷേ എനിക്ക് മുപ്പത്തിമൂന്ന് വയസായിരിക്കുന്നു. കൂടുതല്‍ ശ്രദ്ധ ഇനി ക്ലബ്ബ് ഫുട്‌ബോളില്‍ മാത്രം- റോബന്റെ വിടപറയല്‍ വാക്കുകള്‍. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്ക് ക്ലബ്ബിനായിട്ടാണ് റോബന്‍ കളിക്കുന്നത്.

അവസാന മത്സരം അവിസ്മരണീയം..

അവസാന മത്സരം അവിസ്മരണീയം..

ലോകകപ്പ് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കിലും സ്വീഡനെതിരെ ഹോളണ്ടിന് ജയമൊരുക്കിയത് ക്യാപ്റ്റന്‍ റോബന്‍ തന്നെ. പതിനാറാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റോബന്‍ നാല്‍പതാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി.

ലോകകപ്പ് രണ്ട് തവണ കൈവിട്ടു...

ലോകകപ്പ് രണ്ട് തവണ കൈവിട്ടു...

2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഹോളണ്ട് ഫൈനലിലെത്തി. കലാശപ്പോരില്‍ സ്‌പെയ്‌നിന് മുന്നില്‍ വീഴുകയായിരുന്നു. 2014 ബ്രസീല്‍ ലോകകപ്പിലും ഹോളണ്ട് കരുത്തറിയിച്ചു. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Story first published: Wednesday, October 11, 2017, 10:26 [IST]
Other articles published on Oct 11, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍