വില്ലെയ്‌ന്റെ ചിപ് ഗോളില്‍ ആന്‍ഫീല്‍ഡ് ഞെട്ടി ! അരിശം മാറാതെ ലിവര്‍പൂള്‍ കോച്ച്‌

Posted By: കാശ്വിന്‍

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ആവേശകരമായ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് രണ്ട് പേര്‍. ലിവര്‍പൂളിന്റെ ഗോള്‍ സ്‌കോറര്‍ മുഹമ്മദ് സാലയും ചെല്‍സിയുടെ മുഖം രക്ഷിച്ച വില്ലെയ്‌നും.


ഈജിപ്ത് താരം മുഹമ്മദ് സാല സീസണില്‍ മികച്ച ഫോമിലാണ്. ലിവര്‍പൂളിനായി പതിമൂന്ന് ലീഗ് മത്സരങ്ങളില്‍ പത്താം ഗോളാണ് സാല നേടിയത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി പതിനഞ്ച് ഗോളുകള്‍ സാല സ്‌കോര്‍ ചെയ്തു. ചെല്‍സിയുടെ മുന്‍ താരം കൂടിയാണ് ഈജിപ്ത് താരം. 2016 ല്‍ ചെല്‍സി വിട്ട് ഇറ്റലിയിലെ റോമയിലെത്തിയ സാല അതിന് ശേഷം ആദ്യമായാണ് ചെല്‍സിക്കെതിരെ കളിക്കാനിറങ്ങിയത്.

mohamedsalah

ചെല്‍സിയില്‍ പതിനേഴ് മത്സരങ്ങള്‍ കളിച്ച സാല ആറ് മത്സരങ്ങളില്‍ മാത്രമാണ് സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം പിടിച്ചത്. ലിവര്‍പൂളിലൂടെ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയ സാല തകര്‍പ്പന്‍ ഫോമിലാണ്.

വില്ലെയ്‌നെ വില്‍ക്കാന്‍ വെച്ചതാണ്..

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ വില്ലെയ്‌നെ ചെല്‍സി വില്‍ക്കാന്‍ വെച്ചതാണ്. അതുകൊണ്ടു തന്നെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലേക്ക് കോച്ച് അന്റോണിയോ കോന്റെ കാര്യമായി പരിഗണിക്കാറില്ല. കഴിഞ്ഞാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ അസര്‍ബൈജാന്‍ ക്ലബ്ബിനെതിരെ ഇരട്ട ഗോളുകള്‍ നേടിയ വില്ലെയ്‌നെ ലിവര്‍പൂളിനെതിരെ പകരക്കാരനായാണ് ഉപയോഗിച്ചത്. അവസാന പത്ത് മിനുട്ടില്‍ കോന്റെ സമനില ഗോളിനായി തന്ത്രം മാറ്റിയത് വില്ലെയ്‌നെ മുന്‍ നിര്‍ത്തിയാണ്. അതി മനോഹരവും ബുദ്ധിപരവുമായി ചിപ് ഗോളിലൂടെ ബ്രസീലിയന്‍ താരം ആന്‍ഫീല്‍ഡിനെ ഞെട്ടിച്ചു.

Story first published: Sunday, November 26, 2017, 11:10 [IST]
Other articles published on Nov 26, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍