മറഡോണ ഇവിടെയുണ്ട്! ഇനിയുമുണ്ടാവും- കണ്ണൂരിലെ ഈ മുറിയില്‍ എല്ലാം മറഡോണ മയം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അകാല വിയോഗത്തില്‍ നിന്നും ഫുട്‌ബോള്‍ പ്രേമികള്‍ ഇനിയും മുക്തരായിട്ടില്ല. അതിനിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് ഒരു മ്യൂസിയം തന്നെ തയ്യാറാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഒരിക്കല്‍ മാത്രം സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം താമസിച്ച കണ്ണൂരിലെ ഹോട്ടല്‍ മുറിയാണ് മറഡോണ മ്യൂസിയമായി മാറിയിരിക്കുന്നത്. മറഡോണ സ്യൂട്ടെന്നു പേരിട്ടിരിക്കുന്ന ഈ മുറിയില്‍ എല്ലാം മറഡോണ മയമാണ്. അദ്ദേഹം ഉപയോഗിച്ച എല്ലാ വസ്തുക്കളും നിധി പോലെ ഈ മുറിയില്‍ നിന്നും സൂക്ഷിച്ച് വച്ചിരിക്കുന്നു.

2012ലായിരുന്നു ഒരു ജ്വല്ലറിയുടെ ഉദ്ഘാടവുമായി ബന്ധപ്പെട്ട് മറഡോണ കണ്ണൂരിലെത്തിയത്. അന്നു അദ്ദേഹം താമസിച്ചത് ബ്ലൂ നൈല്‍ ഹോട്ടലിലെ 309ാം മുറിയിലായിരുന്നു. ഇതിഹാസ താരത്തിന്റെ വരവിന് ഇപ്പോള്‍ എട്ടു വര്‍ഷം പൂര്‍ത്തിയായെങ്കിലും അന്നു മുതല്‍ ഈ മുറിയുടെ പേര് മറഡോണ സ്യൂട്ടെന്നായിരുന്നു.

2012 ഒക്ടോബര്‍ 23നായിരുന്നു മറഡോണ കണ്ണൂരിലെത്തിയത്. അന്നു അദ്ദേഹം താമസിച്ചത് 309ാം നമ്പര്‍ മുറിയിലായിരുന്നു. രണ്ടു ദിവസം അദ്ദേഹം ഇവിടെയുണ്ടായിരുന്നു. അദ്ദേഹം തിരിച്ചു പോയ ശേഷം ഈ മുറിയുടെ പേര് മറഡോണ സ്യൂട്ടെന്നു മാറ്റുകയായിരുന്നുവെന്നു ഹോട്ടലിന്റെ മാനേജിങ് ഡയരക്ടറായ രവീന്ദ്രന്‍ പറയുന്നു. മറഡോണയുടെ വലിയൊരു ഫോട്ടോ ഈ മുറിയില്‍ കാണാം. അതോടൊപ്പം അദ്ദേഹം മുറിയില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ച ബെഡ് ഷീറ്റ്, ഗ്ലാസ്, സ്പൂണ്‍, പത്രം, സോപ്പ് എന്നിവയുള്‍പ്പെടെ മറഡോണ സ്പര്‍ശമേറ്റ എല്ലാം ഇവിടെ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.

IND vs AUS: ഇന്ത്യയുടെ പ്രശ്‌നം ഓള്‍റൗണ്ടര്‍മാരുടെ അഭാവമല്ല, വീക്ക്‌നെസിനെക്കുറിച്ച് ചോപ്ര

മറഡോണയുടെ മരണത്തില്‍ ദുരൂഹത, ഡോക്ടര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

മറഡോണയ്ക്കു വേണ്ടി ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി അന്നു കൊച്ചിയില്‍ നിന്നും ഒരു ഷെഫിനെ ഇവിടേക്കു കൊണ്ടു വന്നിരുന്നതായി രവീന്ദ്രന്‍ വ്യക്തമാക്കി. ഇവിടെയുണ്ടാക്കിയ ഭക്ഷണം മറഡോണയ്ക്കു ഏറെ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു, പ്രത്യേകിച്ചും റഷ്യന്‍ വിഭവങ്ങളായിരുന്നു മറഡോണയ്ക്കു കൂടുതല്‍ ആസ്വദിച്ചതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അന്നു മറഡോണയായിരിക്കും ഹോട്ടലില്‍ താമസിക്കാനെത്തുകയെന്നു അവസാന നിമിഷം വരെ അറിയില്ലായിരുന്നു. ഒരു വിവിഐപിയായിരിക്കും സന്ദര്‍ശനത്തിന് എത്തുന്നതെന്നും അദ്ദേഹത്തിനു വേണ്ടി സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ടെന്നുമായിരുന്നു ഞങ്ങളോടു പറഞ്ഞത്. മുറിയിലും ഹാളിലും ചില മാറ്റങ്ങള്‍ വരുത്തണമെന്ന നിര്‍ദേശവും ലഭിച്ചിരുന്നു. അവസാനമാണ് മറഡോണയാണ് വരുന്നതെന്ന് ഞങ്ങള്‍ക്കു വിവരം ലഭിച്ചത്. കടുത്ത ആരാധകരായതിനാല്‍ മറഡോണ ഇവിടെ താമസിക്കുന്നത് ആസ്വദിച്ചുവെന്ന് തങ്ങള്‍ ഉറപ്പ് വരുത്തുകയായിരുന്നുവെന്നും രവീന്ദ്രന്‍ വിശദമാക്കി. കേരള മല്‍സ്യങ്ങളും ചെമ്മീന്‍ വിഭവങ്ങളുമെല്ലാം മറഡോണയ്ക്കു ഏറെ ഇഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, November 30, 2020, 12:27 [IST]
Other articles published on Nov 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X