ഇന്ന് നഗര പോര്.. ജയിച്ചാൽ സിറ്റിക്ക് കിരീടം.. പുതിയ റെക്കോർഡിനരികെ സിറ്റി

Posted By: JOBIN JOY

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നഗര പോര്. ഇന്ന് എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.ഇന്ന് സിറ്റി ജയിച്ചാൽ അവർക്ക് പ്രീമിയർ ലീഗ് കിരീടം നേടാനാകും ഒപ്പം ഏറ്റവും വേ​ഗത്തിൽ പ്രീമിയർ ലീ​ഗ് ജേതാക്കളാകുന്ന ടീമെന്ന റെക്കോർഡും സിറ്റിയെ തേടിയെത്തും.പ്രീമിയർ ലീഗിന്റെ 26 വർഷ ചരിത്രത്തിൽ തന്നെ ആറു മത്സരങ്ങൾ അവശേഷിക്കെ കിരീടം നേടുന്ന ആദ്യ ടീമാകും മാഞ്ചസ്റ്റർ സിറ്റി.


ഐപിഎല്‍: വാംഖഡെയിലെ വീരനാര്? ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം... ഇവര്‍ തീരുമാനിക്കും, മല്‍സരവിധി

ഈ സീസണിൽ ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സിറ്റി വിജയം നേടിയിരുന്നു.അതിനു കണക്കുതീർക്കാനാകും യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുക.

പക്ഷേ ഇന്ന് സിറ്റിക്ക് കാര്യങ്ങൾ അത്രഎളുപ്പമാകില്ല കാരണം മൂന്ന് ദിവസം കഴിഞ് ഈ സ്റ്റേഡിയത്തിൽ തന്നെ ലിവർപൂളുമായി ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ മത്സരമുണ്ട് അതുകൊണ്ടുതന്നെ സിറ്റിയുടെ രണ്ടാം നിര ടീമിനെയായിരിക്കും പെപ് ഗാർഡിയോള ഇന്നിറക്കുക.അതേസമയം ഇന്നത്തെ മത്സരത്തിൽ തങ്ങളുടെ ഏറ്റവും കരുത്തരായ നിരയെ തന്നെ ഇറക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു കഴിഞ്ഞു.

manchester

ഇതുവരെ ഇരു ടീമുകളും 175 തവണ ഏറ്റുമുട്ടിയപ്പോൾ 72 തവണ ജയം യൂണൈറ്റഡിനു കൂടെയായിരുന്നു 51 തവണ സിറ്റിയും ജയിച്ചു.2011-12 സീസണിലാണ് സിറ്റി ആദ്യമായി പ്രീമിയർ ലീ​ഗ് കിരീടം ഉയർത്തുന്നത്.ആ സീസണിൽ അവസാന മത്സരത്തിൽ ക്വീൻ പാർക്കിനോട് ആവേശ ജയത്തോടെ ഗോൾ വെത്യസത്തിലാണ് യുണൈറ്റഡിനെ പിന്തള്ളി സിറ്റി കിരീടം ചൂടിയത്.ആ സീസണിൽ തന്നെ ഒരു മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾ നേടി സിറ്റി യുണൈറ്റഡിനെ തറപറ്റിച്ചിരുന്നു.

ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ സമനിലയാണ് ഫലമെങ്കിൽ കിരീടധാരണത്തിന് സിറ്റി ഇനിയും കാത്തിരിക്കേണ്ടിവരും.

Story first published: Saturday, April 7, 2018, 12:04 [IST]
Other articles published on Apr 7, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍