ബയേൺ മ്യൂണിക്ക് താരത്തെ നോട്ടമിട്ട് സിറ്റി.. ചർച്ചകൾക്ക് വഴിയൊരുക്കി ബയേൺ

Posted By: Desk

അടുത്ത സീസണിൽ മധ്യനിര കൂടുതൽ ശക്തിപ്പെടുത്താൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ബയേൺ മ്യൂണിക്കിന്റെ സ്‌പെയിൻ താരം തിയാഗോ അൽക്കട്രയെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.അധികം ക്ലബ്ബിൽ ആയുസ്സില്ലാത്ത മുപ്പത്തിരണ്ടുകാരനായ ഡേവിഡ് സിൽവയ്ക്കു പകരംവയ്ക്കാനാണ് അൽക്കട്രയെ സിറ്റി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. പെപ് ഗ്വാര്‍ഡിയോള ബാഴ്‌സലോണ പരിശീലിപ്പിച്ചിരുന്നപ്പോൾ ടീമിലെ അംഗമായിരുന്നു തിയാഗോ അൽക്കട്ര.അന്ന് ഗ്വാര്‍ഡിയോളയുടെ ഇഷ്ടപുത്രനിലൊന്നായിരുന്നു ഈ ഇരുപത്തിയേഴുകാരൻ.


ലിവർപൂളുമായി ഈ സീസണിൽ മൂന്ന് മത്സരങ്ങൾ തോറ്റപ്പോൾ തന്നെ മധ്യനിരയിലെ പ്രശ്‌നങ്ങൾ ഗ്വാര്‍ഡിയോളയുടെ ശ്രദ്ധയിൽ പെട്ടിരുന്നു.അതുപോലെ പഴയ കരുത്തും കായിക ശേഷിയും ഇല്ലാത്ത ഡേവിഡ് സിൽവയ്ക്ക് പകരംവയ്ക്കാനുമായിരിക്കും സിറ്റിയുടെ ഈ പുതിയ നീക്കം.

bayern

2013 ലാണ് തിയാഗോ അൽക്കട്ര ബാഴ്‌സലോണയിൽ നിന്ന് ബയേണിലേക്ക് ചേക്കേറുന്നത്.2014 ലെ ഒരു ഗുരുതര പരിക്കിനുശേഷം ശക്തമായി ടീമിൽ തിരിച്ചെത്തിയ അൽക്കട്ര ക്ലബ്ബിനെ ജർമ്മനിയിലെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.2021 വരെ ബയേൺ മ്യൂണിക്കുമായി കരാറുണ്ടാക്കിലും ക്ലബ്ബിൽ തുടരാതെ തന്റെ ഇഷ്ട്ട പരിശീലകന്റെ കിഴിലെത്താനായിരിക്കും താരം ശ്രമിക്കുക.

2009 ൽ ബാഴ്‌സലോണയിലെത്തിയ അൽക്കട്രയുടെ പേരിൽ നാല് ലാ ലീഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുമുണ്ട്.ബാഴ്‌സലോണയ്ക്കുവേണ്ടി 68 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും തരം നേടിട്ടുണ്ട്.ബയേൺ മ്യൂണിക്കിനായി ഇതുവരെ 92 മത്സരങ്ങൾ കളിച്ച അൽക്കട്രയ്ക്ക് അഞ്ച് ബുണ്ടസ്‌ലീഗ കിരീടങ്ങളും സ്വന്തംപേരിലുണ്ട്.

Story first published: Monday, April 16, 2018, 16:24 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍