പിഎഫ്എ പ്ലേയർ ഓഫ് ദി ഇയറിൽ ഇടംനേടി മൂന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ.. പ്രതീക്ഷയിൽ ആരാധകർ

Posted By: Desk

ചാമ്പ്യൻസ് ലീഗ് കൈവിട്ടു പോയെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വസിക്കാൻ പ്രീമിയർ ലീഗ് കിരീടവും ഈ മൂന്ന് താരങ്ങളുമുണ്ട്.ഈ സീസണിലെ മികച്ച പ്രൊഫഷണൽ പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് മൂന്ന് സിറ്റി താരങ്ങൾ കൂടി നിർദ്ദേശിക്കപ്പെട്ടു. കെവിൻ ഡി ബ്രൂയ്ൻ,ലേറി സാനെ,ഡേവിഡ് സിൽവ എന്നിവരാണ് തിരഞ്ഞെടുത്ത മാഞ്ചസ്റ്റർ സിറ്റി ത്രയങ്ങൾ.


ടോട്ടൻഹാമിന്റെ സ്‌ട്രൈക്കർ ഹാരി കെയ്ൻ ,ലിവർപൂൾ താരം മുഹമ്മദ് സാല,മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ എന്നിവരാണ് ആറു പേർ അടങ്ങുന്ന ലിസ്റ്റിലെ മറ്റു മൂന്നുപേർ.ഈ മാസം 22 ന് ലണ്ടനിൽ വച്ചാണ് പുരസ്‌കാര പ്രഖ്യാപനം.

manchestercity

അതുപോലെ ഹാരി കെയ്നും ലേറി സാനെയും ഈ വർഷത്തെ മികച്ച യുവ താരത്തിനുള്ള ലിസ്റ്റിലും ഇടംനേടിട്ടുണ്ട്.ഇവരെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സൺ മുന്നേറ്റ താരം റഹീം സ്റ്റെർലിങ്,ഫുൾഹാം പ്രധിരോധ താരം റയാൻ സെസ്സെജിനോൻ,മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റ തരാം മർക്കസ് റാഷ്‌ഫോർഡ് എന്നിവരാണ് ലിസ്റ്റിൽ ഇടം നേടിയ മറ്റുതാരങ്ങൾ.

ചെൽസി താരം എന്‍ഗോളോ കാന്റെയാണ് കഴിഞ്ഞ വർഷത്തെ പുരസ്‌കാര ജേതാവ്.1973 മുതലാണ് ഈ പുരസ്‌കാരം പ്രീമിയർ ലീഗിലെ മികച്ച കളിക്കാരന് കൊടുത്തുതുടങ്ങിയത്.ഇംഗ്ലണ്ട് താരങ്ങളാണ് ഏറ്റവും കൂടുതൽ തവണ ഈ പുരസ്‌കാരം നേടിട്ടുള്ളത് (18 തവണ).മാഞ്ചസ്റ്റർ യൂണൈറ്റഡിലെ 11 താരങ്ങളാണ് ഈ പുരസ്‌കാരം നേടീട്ടുള്ളത്.ഇതുവരെ ഒരു മാഞ്ചസ്റ്റർ സിറ്റി താരത്തിന് ഈ പുരസ്കാരത്തിൽ തൊടാൻ സാധിച്ചിട്ടില്ല.

Read more about: epl football manchester city
Story first published: Sunday, April 15, 2018, 8:50 [IST]
Other articles published on Apr 15, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍