മാഞ്ചസ്റ്ററിന്റെ ഇതിഹാസ ഡിഫന്‍ഡര്‍ പറയുന്നു ഈ ടീമിന് ഡിഫന്‍ഡിംഗ് അറിയില്ല!! ഏതാണീ സൂപ്പര്‍ ടീം

Posted By:

ലണ്ടന്‍: ലിവര്‍പൂളിന് ഡിഫന്‍ഡ് ചെയ്യാനറിയില്ല - ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യക്കെതിരെ സമനില വഴങ്ങിയ പ്രകടനം കണ്ട മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡിനന്‍ഡിന്റെ വാക്കുകളാണിത്.

സ്പാനിഷ് ക്ലബ്ബിനെതിരെ 3-0ന് മുന്നിട്ട് നിന്ന ശേഷമാണ് ലിവര്‍പൂള്‍ 3-3ന് സമനില വഴങ്ങിയത്. ജയിച്ചിരുന്നെങ്കില്‍ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഉറപ്പിക്കാമായിരുന്നു. അവസാന റൗണ്ടിലെ ഇനി ചിത്രം തെളിയൂ.

rioferdinand

ആദ്യ മുപ്പത് മിനുട്ടിനുള്ളില്‍ മൂന്ന് ഗോളുകളും നേടിയ ലിവര്‍പൂള്‍ മത്സരം വരുതിയിലാക്കിയിരുന്നു. ഫിര്‍മിനോ ഇരട്ട ഗോളുകള്‍ നേടി. സാദിയോ മാനെയാണ് മറ്റൊരു സ്‌കോറര്‍. ബെന്‍ യെഡറിന്റെ ഇരട്ട ഗോളുകളില്‍ രണ്ടാം പകുതിയില്‍ സെവിയ്യ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടിലാണ് പിസാറോയിലൂടെ സെവിയ്യ സമനില നേടുന്നത്.

ഈ ഗോളുകളെല്ലാം ഓരോ താരവും വ്യക്തിപരമായി വരുത്തിയ പിഴവുകളായിരുന്നു. സ്‌ക്വാഡ് എന്ന നിലക്ക് കുറച്ച് നേരം മികച്ച് കളിക്കുമ്പോള്‍ തന്നെ ചില കളിക്കാര്‍ വലിയ പിഴവുകള്‍ വരുത്തുന്നത് ആശ്വാസകരമല്ല- റിയോ ഫെര്‍ഡിനന്‍ഡ് ചൂണ്ടിക്കാട്ടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിരോധ നിരയിലെ ഇതിഹാസ താരമായിരുന്നു റിയോ ഫെര്‍ഡിനന്‍ഡ്. അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ മാഞ്ചസ്റ്റര്‍ യൂറോപ്പ് കീഴടക്കുമ്പോള്‍ ഫെര്‍ഡിനന്‍ഡ് ആയിരുന്നു പ്രതിരോധക്കോട്ടയിലെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍.

Story first published: Friday, November 24, 2017, 10:14 [IST]
Other articles published on Nov 24, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍