വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Community Shield: ലിവര്‍പൂളിന് വീണ്ടും ഷൂട്ടൗട്ടില്‍ കണ്ണീര്‍, ആഴ്‌സനല്‍ ചാംപ്യന്‍മാര്‍

5-4നായിരുന്നു ആഴ്‌സനലിന്റെ വിജയം

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ പുതിയ സീസണിനു തുടക്കം കുറിച്ചു കൊണ്ടുള്ള കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌നനല്‍ ചാംപ്യന്‍മാര്‍. പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് എഫ്എ കപ്പ് വിജയികളായ ഗണ്ണേഴ്‌സ് ജേതാക്കളായത്. വെംബ്ലിയില്‍ ആഴ്‌സനലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്. നേരത്തേ ഇതേ മൈതാനത്തു ചെല്‍സിയെ തോല്‍പ്പിച്ച് എഫ്എ കപ്പും അവര്‍ സ്വന്തമാക്കിയിരുന്നു.

1

ഷൂട്ടൗട്ടില്‍ 5-4നായിരുന്നു ആഴ്‌സനലിന്റെ വിജയം. മുഴുവന്‍ കിക്കുകളും ആഴ്‌സനല്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ലിവര്‍പൂളിന്റെ റിയാന്‍ ബ്രൂസ്റ്റര്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി. താരത്തിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് പുറത്തു പോവുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലാണ് ലിവര്‍പൂളിന് കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ഷൂ്ടൗട്ട് ദുരന്തം നേരിട്ടത്. കഴിഞ്ഞ ലസീസണില്‍ അവര്‍ ഇതേ സ്‌കോറിനു മാഞ്ചസ്റ്റര്‍ സിറ്റിയോടു തോറ്റിരുന്നു. ആഴ്‌സനലിന്റെ 16ാമത് കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയം കൂടിയാണിത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞതോടെയാണ് മല്‍സരം നേരെ ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. 12ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പിയെറെ എമെറിക് ഔബമെയാങിന്റെ സൂപ്പര്‍ ഗോളില്‍ മുന്നിലെത്തിയിരുന്നു. 73ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ തക്കുമി മിനാമിനോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചെടുക്കുയായിരുന്നു.

ഷൂട്ടൗട്ടില്‍ റീസ്സ് നീല്‍സണ്‍, എയ്ന്‍സ്ലി മെയ്റ്റ്‌ലാന്‍ഡ് നീല്‍സ്, സെഡ്രിക്, ഡേവിഡ് ലൂയിസ്, പിയറെ എമെറിക് ഔബമെയാങ് എന്നിവരാണ് ആഴ്സനലിനായി സ്കോര്‍ ചെയ്തതത്. ലിവര്‍പൂളിന്‍റെ ബ്രൂസ്റ്ററൊഴികെ മുഹമ്മദ് സലാ, ഫാബിഞ്ഞോ, തകുമി മിനാമിനോ, കേര്‍ട്ടിസ് ജോണ്‍സ് എന്നിവരെല്ലാം ലക്ഷ്യം കണ്ടു.

2

വാന്‍ഡൈക്കിന്റ ഗോള്‍ ഓഫ്‌സൈഡ്

പ്രതീക്ഷിച്ചതു പോലെ തന്നെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിന്റെ ആധിപത്യമാണ് തുടക്കത്തില്‍ കണ്ടത്. ആദ്യത്തെ അഞ്ചു മിനിറ്റ് പന്ത് തൊടാന്‍ പോലും ഗണ്ണേഴ്‌സിനായില്ല.
ഏഴാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈക്കിലൂടെ ലിവര്‍പൂള്‍ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. റോബേര്‍ട്ട്‌സന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ബോക്‌സിനകത്തേക്ക് അഡ്വാന്‍സ് ചെയ്ത് കയറി വാന്‍ഡൈക്ക് വലയിലേക്ക് വഴി തിരിച്ചുവിട്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

ഔബയുടെ സൂപ്പര്‍ ഗോള്‍

വെംബ്ലി തന്റെ ഭാഗ്യ വേദി തന്നെയാണ് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചുകൊണ്ട് 12ാം മിനിറ്റില്‍ ഔബമെയാങിന്റെ സൂപ്പര്‍ ഗോളില്‍ ആഴ്‌സനല്‍ മുന്നിലെത്തി. കളിയില്‍ ഗണ്ണേഴ്‌സിന്റെ ആദ്യ മുന്നേറ്റം കൂടിയായിരുന്നു ഇത്. ഇടതു വിങിലൂടെ ബോക്‌സിനകത്തേക്കു കട്ട് ചെയ്തു കയറിയ ശേഷം ഔബ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയുടെ വലതുമൂലയില്‍ തുളഞ്ഞു കയറുമ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത അലിസണ് തൊടാന്‍ പോലുമായില്ല.

3

ആഴ്‌സനലിന് വീണ്ടും ഗോളവസരം

ആറു മിനിറ്റിനുള്ളില്‍ ആഴ്‌സനലിനു ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം. എന്നാല്‍ ഇത്തവണ ഗോള്‍കീപ്പര്‍ അലിസണ്‍ ചെമ്പടയുടെ രക്ഷയ്‌ക്കെത്തി. ആഴ്‌സനലിന്റെ അതിവേഗ കൗണ്ടര്‍ അറ്റാക്കാണ് ലിവര്‍പൂള്‍ ഗോള്‍മുഖത്ത് വീണ്ടും ഭീതി പരത്തിയത്. സാക്ക ബോക്‌സിനു കുറുകെ നല്‍കിയ താഴ്ന്ന ക്രോസില്‍ നിന്നും എന്‍കെറ്റിയയുടെ ഗ്രൗണ്ടര്‍ അലിസണ്‍ വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി.

ലിവര്‍പൂളിന്റെ റെയ്ഡ്

ഗോള്‍ വഴങ്ങിയ ശേഷം സമനില ഗോളിനായി ലിവര്‍പൂള്‍ ആഴ്‌സനല്‍ ഗോള്‍മുഖത്ത് നിരന്തരം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. രണ്ടു വിങുകളിലൂടെയും നിരവധി ക്രോസുകള്‍ ചീറിപ്പാഞ്ഞെങ്കിലും ഒന്നുപോലും ഗോളിലെത്തിക്കാന്‍ അവര്‍ക്കായില്ല.
മറുഭാഗത്ത് ആഴ്‌സനലാവട്ടെ പന്ത് ലഭിച്ചപ്പോഴെല്ലാം കൗണ്ടര്‍ അറ്റാക്കിലൂടെ ലിവര്‍പൂളിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.
ഒരു ഷോട്ട് പോലും ഗോളിലേക്കു പരീക്ഷിക്കാനാവാതെയാണ് ലിവര്‍പൂള്‍ ആദ്യപകുതി അവസാനിപ്പിച്ചത്.

4

ഫിര്‍മിനോയുടെ ലോങ്‌റേഞ്ചര്‍

രണ്ടാം പകുതിയിലും ലിവര്‍പൂള്‍ ബോള്‍ പൊസെഷനില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാനായില്ല. ആഴ്‌സനല്‍ ഗോള്‍കീപ്പറിലെത്താതെയാണ് അവരുടെ മുന്നേറ്റങ്ങളെല്ലാം അവസാനിച്ചത്. ഇതോടെ അവര്‍ക്കു ലോങ്‌റേഞ്ചറുകളെ ആശ്രയിക്കേണ്ടിവന്നു. 51ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ റോബര്‍ട്ടോ ഫിര്‍മിനോ തൊടുത്ത ലോങ്‌റേഞ്ചര്‍ വലതു പോസ്റ്റിനു നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പറന്നു.

5

ലിവര്‍പൂള്‍ കാത്തിരുന്ന സമനില ഗോള്‍

74ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജപ്പാനീസ് താരം തക്കൂമി മിനാമിനോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചുവാങ്ങി. റെഡ്‌സിന്റെ നിരന്തരമുള്ള സമ്മര്‍ദ്ദത്തിനൊടുവില്‍ ആഴ്‌സനല്‍ ഗോള്‍ വഴങ്ങുകയായിരുന്നു. മുഹമ്മദ് സലായോടൊപ്പം വണ്‍ ടച്ച് പാസ് കളിച്ച ശേഷം ബോക്‌സിനുള്ളില്‍ നിന്നും മിനാമിനോ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ഒഴിഞ്ഞ വലയില്‍ ഇരമ്പിക്കയറുകയായിരുന്നു. ലിവര്‍പൂള്‍ ജഴ്‌സിയില്‍ താരത്തിന്റെ കന്നി ഗോളായിരുന്നു ഇത്. മാത്രമല്ല ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്ത ആദ്യ ജപ്പാനീസ് താരമെന്ന നേട്ടത്തിനും മിനാമിനോ അവകാശിയായി.
ഗോളിലേക്കുള്ള നീക്കത്തിനിടെ സലായുടെ കൈകളില്‍ പന്ത് തട്ടിയെന്ന സംശയത്തെ തുടര്‍ന്ന് റഫറി വിഎആറിന്റെ സഹായം തേടിയെങ്കിലും വിധി ലിവര്‍പൂളിന് അനുകൂലമായിരുന്നു.

Story first published: Saturday, August 29, 2020, 23:27 [IST]
Other articles published on Aug 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X