വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: കൊച്ചിയിലും മഞ്ഞപ്പടയ്ക്കു രക്ഷയില്ല, വീണ്ടുമൊരു സമനില... ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

സീസണില്‍ മഞ്ഞപ്പടയുടെ ആറാമത്തെ സമനിലയാണിത്

By Manu

1
1022347
സമനിലയോട് സമനിലയുമായി മഞ്ഞപ്പട | Oneindia Malayalam

1

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമി ഫൈനലിലേക്ക് ഇനി യോഗ്യത നേടണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടി വരും. ഹോംഗ്രൗണ്ടില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായി മഞ്ഞപ്പട 1-1ന്റെ സമനില വഴങ്ങി. ഈ സീസണില്‍ കളിച്ച 10 മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ സമനിലയാണിത്. ഇനി ശേഷിച്ച എട്ടു കളികളിലും ജയിച്ചാലും മഞ്ഞപ്പട സെമി ഫൈനലിലെത്തുമോയെന്ന കാര്യം സംശയത്തിലാണ്.

ജംഷഡ്പൂരിനെതിരേ ജയം അര്‍ഹിച്ച കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. എന്നാല്‍ നിര്‍ഭാഗ്യവും ഫിനിഷിങിലെ പിഴവുകളും തിരിച്ചടിയായി. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഗോള്‍ ശ്രമങ്ങളാണ് ഗോള്‍ലൈനില്‍ വച്ച് ജംഷഡ്പൂര്‍ ക്ലിയര്‍ ചെയ്തത്. മറ്റൊരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയും ചെയ്തു. വിവാദ പെനല്‍റ്റിയിലൂടെ 66ാം മിനിറ്റില്‍ കാര്‍ലോസ് കാല്‍വോയാണ് ജംഷഡ്പൂരിനെ മുന്നിലെത്തിക്കുന്നത്. 77ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗലിലൂടെ ബാസ്്‌റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

Dec 04, 2018, 9:28 pm IST

ഫൈനല്‍ വിസില്‍. വീണ്ടുമൊരു സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താവലിന്റെ വക്കില്‍. സീസണില്‍ മഞ്ഞപ്പടയുടെ ആറാമത്തെ സമനിലയാണിത്.

Dec 04, 2018, 9:20 pm IST

ജംഷഡ്പൂരിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ച വിവാദ ഫൗള്‍

Dec 04, 2018, 9:17 pm IST

മല്‍സരം അവസാന അഞ്ചു മിനിറ്റിലേക്ക്‌

Dec 04, 2018, 9:17 pm IST

കോര്‍ണറിനൊടുവില്‍ ലഭിച്ച സ്‌റ്റൊയാനോവിച്ച് ബോക്‌സിനുള്ളിലേക്ക് ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ പന്ത് വലതുമൂലയിലൂടെ ഓടിക്കയറിയ ഡൊംഗല്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു തട്ടിയിടുകയായിരുന്നു

Dec 04, 2018, 9:15 pm IST

77ാം മിനിറ്റില്‍ കേരളം ഗോള്‍ മടക്കി. സെയ്മിന്‍ലെന്‍ ഡൊംഗലിലൂടെയാണ് മഞ്ഞപ്പട സമനില പിടിച്ചുവാങ്ങിയത് (1-1)

Dec 04, 2018, 9:00 pm IST

66ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി ജംഷഡ്പൂര്‍ മുന്നില്‍. പെനല്‍റ്റിയിലൂടെ കാര്‍ലോസ് കാല്‍വോയാണ്‌ ടീമിനായി വലകുലുക്കിയത്. ടിം കാഹിലിനെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. ബോക്‌സിനു തൊട്ടരികില്‍ വച്ചാണ് കാഹിലിനെ ധീരജ് വീഴ്ത്തിയതെങ്കിലും റഫറി വിവാദത്തിന് വഴിയൊരുക്കി ജംഷഡ്പൂരിന് അനുകൂലമായി പെനല്‍റ്റി നല്‍കുകയായിരുന്നു

Dec 04, 2018, 8:56 pm IST

കളി 60 മിനിറ്റുകള്‍ പിന്നിട്ടപ്പോഴും കൊച്ചിയില്‍ ഗോളൊന്നും പിറന്നിട്ടില്ല

Dec 04, 2018, 8:20 pm IST

ഒന്നാംപകുതി അവസാനിച്ചു. ബ്ലാസ്‌റ്റേഴ്‌സ് 0- ജംഷഡ്പൂര്‍ 0. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് മഞ്ഞപ്പടയ്ക്ക് ഗോള്‍ നേടാനാവാതെ പോയത്. ഇല്ലായിരുന്നെങ്കില്‍ 2-0ന്റെ മികച്ച ലീഡ് ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമായിരുന്നു

Dec 04, 2018, 8:15 pm IST

ഒന്നാം പകുതിയുടെ അവസാന മിനിറ്റുകള്‍. സ്‌കോര്‍ ഇപ്പോള്‍ ഗോള്‍രഹിതമായി തന്നെ തുടരുന്നു

Dec 04, 2018, 8:09 pm IST

34ാം മിനിറ്റില്‍ മഞ്ഞപ്പടയ്ക്ക് ലീഡ് നേടാന്‍ സുവര്‍ണാവസരം. അതിവേഗ നീക്കത്തിനൊടുവില്‍ നര്‍സറെ വലതു മൂലയില്‍ നിന്നും തൊടുത്ത ക്രോസ് ഗോളി സുബ്രത തട്ടിയകറ്റി. എന്നാല്‍ സ്‌റ്റൊയാനോവിച്ച് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡൊംഗലിന് പന്ത് പാസ് ചെയ്തു. ഡൊംഗെലിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ജംഷഡ്പൂര്‍ താരം മെമോ ഗോള്‍ലൈനില്‍ വച്ച് കാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു

Dec 04, 2018, 8:05 pm IST

30ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടാന്‍ മികച്ചൊരു അവസരം. ബോക്‌സിനരികില്‍ നിന്നുള്ള കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ ഹാളിചരണ്‍ നര്‍സറെയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ജംഷഡ്പൂര്‍ ഗോളി സുബ്രതാ പോള്‍ ക്രോസ് ബാറിന് മുകളിലൂടെ കുത്തിയകറ്റി.

Dec 04, 2018, 7:55 pm IST

21ാം മിനിറ്റല്‍ മഞ്ഞപ്പടയ്ക്ക് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. കിസീത്തോയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് ജംഷഡ്പൂര്‍ ക്ലിയര്‍ ചെയ്ത പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മലയാളി താരം സഹലിന്. സഹലിന്റെ മനോഹരമായ വലംകാല്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു

Dec 04, 2018, 7:52 pm IST

കളി 20 മിനിറ്റ് പിന്നിടുന്നു. ഇരുടീമിനും ഗോള്‍ നേടാനായില്ല. രണ്ടു ടീമിന്റെയും ഗോള്‍കീപ്പര്‍മാര്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല

Dec 04, 2018, 7:36 pm IST

ഇന്ത്യയിലെത്തിയ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മത്തേവൂസ് മല്‍സരവേദിയിലെത്തിയപ്പോള്‍

Dec 04, 2018, 7:35 pm IST

ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്പൂര്‍ പോരാട്ടത്തിന് തുടക്കം. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്‌

Dec 04, 2018, 7:33 pm IST

ബ്ലാസ്റ്റേഴ്‌സിന്റെ പ്ലെയിങ് ഇലവന്‍

Story first published: Tuesday, December 4, 2018, 21:43 [IST]
Other articles published on Dec 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X