ബൂട്ടിയക്കു ദയനീയ തോല്‍വി! ഇന്ത്യന്‍ ഫുട്‌ബോളിനെ ഇനി ചൗബെ ഭരിക്കും, പുതിയ പ്രസിഡന്റ്

ഡല്‍ഹി: ഫിഫയുടെ വിലക്കിനും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തേക്കു മുന്‍ താരം കല്ല്യാണ്‍ ചൗബെയെത്തി. എഐഎഫ്എഫിന്റെ പുതിയ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ ബെയ്ച്ചുങ് ബൂട്ടിയയെ നിഷ്പ്രഭനാക്കുന്ന വിജയമാണ് മറ്റൊരു മുന്‍ താരം കൂടിയായ ചൗബെ വോട്ടെടുപ്പില്‍ നേടിയത്. 33 സംസ്ഥാന അസോസിയേഷനുകളുടെയും വോട്ട് അദ്ദേഹത്തിനായിരുന്നു. ഇതോടെ 85 വര്‍ഷത്തെ ചരിത്രത്തില്‍ എഐഎഫ്എഫിന്റെ തലപ്പത്തേക്കു വന്ന ആദ്യത്തെ ഫുട്‌ബോളറായും ചൗബെ മാറിയിരിക്കുകയാണ്.

T20 World Cup: റിഷഭോ, ഡിക്കെയോ? ഇന്ത്യ കളിപ്പിക്കേണ്ടത് ആരെയെന്നു ബ്രാഡ് ഹോഗ് പറയുംT20 World Cup: റിഷഭോ, ഡിക്കെയോ? ഇന്ത്യ കളിപ്പിക്കേണ്ടത് ആരെയെന്നു ബ്രാഡ് ഹോഗ് പറയും

ഇന്ത്യയുടെ മുന്‍ ഗോള്‍കീപ്പര്‍ കൂടിയായ ചൗബെ ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് കൂടിയാണ്. ഗുജറാത്ത്, അരുണാചല്‍ പ്രദേശടക്കമുള്ള പല സംസ്ഥാന അസോസിയേഷനുകളുടെയും പിന്തുണ ചൗബെയ്ക്കു നേരത്തേ തന്നെയുണ്ടായിരുന്നു. മറുഭാഗത്ത് മല്‍സരരംഗത്തുണ്ടായിരുന്ന ബൂട്ടിയ മുന്‍ നായകനും രാജ്യം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായിരുന്നെങ്കിലും ചൗബെയോളം ജനസമ്മതനായിരുന്നില്ല. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ചൗബെയുടെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു.

യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെയുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

ഒരുപാട് നാടകീയതകള്‍ക്കൊടുവിലാണ് ഇന്ത്യന്‍ ഫുട്‌ബോളിനു ഇപ്പോള്‍ പുതിയൊരു നേതൃത്വത്തെ ലഭിച്ചിരിക്കുന്നത്. ഫെഡറേഷനില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് കഴിഞ്ഞ മാസം ഫിഫ എഐഎഫ്എഫിനെ വിലക്കിയിരുന്നു. ഒടുവില്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയെ ഫെഡറേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നു നീക്കുകയും എത്രും വേഗം തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ഫിഫ ഇന്ത്യയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരുടെ നിരയിലാണ് കല്ല്യാണ്‍ ചൗബെയുടെ സ്ഥാനം. 1999, 2005 വര്‍ഷങ്ങളില്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഗോള്‍വല കാത്തത് അദ്ദേഹമാണ്. 1999ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലും ചൗബെയുണ്ടായിരുന്നു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വന്ന അദ്ദേഹം ഇന്ത്യയിലെ അതികായന്‍മാരായ ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും വേണ്ടി കളിച്ചിട്ടുണ്ട്.

2002ല്‍ ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ കാള്‍സ്രുഹെര്‍ എസ്‌സി, ജര്‍മനിയിലെ തന്നെ അമച്വര്‍ ക്ലബ്ബായ വിഎഫ്ആര്‍ ഹെയ്ല്‍ബ്രോണ്‍ എന്നിവയില്‍ ട്രയല്‍സിലും പങ്കെടുത്തിട്ടുണ്ട്. ഫുട്‌ബോളില്‍ നിന്നും വിരമിച്ച ശേഷം 2011 മുതല്‍ 13 വരെ ചൗബെ മോഹന്‍ ബഗാന്‍ അക്കാദമിയിലും ചില യൂത്ത് ഡെവലെപ്‌മെന്റ് പ്രോഗോമുകളിലും പ്രവര്‍ത്തിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS
Story first published: Friday, September 2, 2022, 14:48 [IST]
Other articles published on Sep 2, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X