ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് നാണക്കേട്... ഒറ്റയടിക്ക് 10 സ്ഥാനം താഴേക്ക് വീണു

Written By:

ദില്ലി: ലോക ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടി. ഫിഫയുടെ പുതിയ റാങ്കിങില്‍ 10 സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ ഇന്ത്യ 107ാം റാങ്കിലേക്കു പിന്തള്ളപ്പെട്ടു. ഇന്ത്യ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയം നേടിയപ്പോള്‍ ഒന്നില്‍ സമനില വഴങ്ങുകയയായിരുന്നു.

1

ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ ടീം 97ാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഇതാണ് ഒരു സ്ഥാനം കൊണ്ട് 10 സ്ഥാനങ്ങള്‍ നഷ്ടമായി ഇന്ത്യ 107ലെത്തിയത്. മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ റാങ്കിങില്‍ 100നു താഴെ പോവുന്നത്.

2

ഇന്ത്യയുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ മൗറീഷ്യസിനെ തോല്‍പ്പിച്ച ഇന്ത്യ സെന്റ് കിറ്റ്‌സുമായി സമനില വഴങ്ങിയിരുന്നു. ഇതോടെ ഇന്ത്യ കിരീടവും സ്വന്തമാക്കിയിരുന്നു. 2019ലെ ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാറൗണ്ടില്‍ മക്കാവുവിനെ അടുത്തിടെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇതൊന്നും റാങ്കിങില്‍ ഇന്ത്യക്കു തുണയായില്ല.

Story first published: Thursday, September 14, 2017, 16:23 [IST]
Other articles published on Sep 14, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍