ജനീവ: ലോകകപ്പ് യോഗ്യത നഷ്ടമായതിന്റെ ക്ഷീണം യൂറോപ്യന്‍ ചാംപ്യന്‍മാരെ മുക്കി ഹോളണ്ട് തീര്‍ത്തു. സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കു ഓറഞ്ച് പട മുക്കുകയായിരുന്നു. ലോകകപ്പിന് രണ്ടു മാസ മാത്രം ശേഷിക്കെ പറങ്കിപ്പടയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ പരാജയം. ഹോളണ്ടാവട്ടെ പോര്‍ച്ചുഗലിനെതിരേ നേടിയ ആധികാരിക വിജയത്തോടെ പുതിയൊരു യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്. ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതിരുന്നതോടെ ഡച്ച് ടീം അടിമുടി ഉടച്ചുവാര്‍ത്തിരുന്നു. റൊണാള്‍ഡ് കോമാനെയാണ് പരിശീലകച്ചുമതലയേല്‍പ്പിച്ചത്. തൊട്ടുമുമ്പത്തെ കളിയില്‍ ഇംഗ്ലണ്ടിനോട് 0-1നു തോറ്റ ഹോളണ്ട് പോര്‍ച്ചുഗലിനെതിരേ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
വാര്‍ണറുടെ ഐപിഎല്‍ ഭാവി? എല്ലാം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കൈയില്‍... ലക്ഷ്മണ് പറയുന്നത്
ഡേവിസ് കപ്പ്: ഭാംബ്രിയില്ലാതെ ഇന്ത്യ... പിന്മാറുന്നതായി യുവതാരം, ഇന്ത്യക്ക് തിരിച്ചടി
ജനീവയില്‍ നടന്ന കളിയില്‍ ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ പോര്‍ച്ചുഗലിന്റെ വലയ്ക്കുള്ളിലെത്തിച്ച് ഹോളണ്ട് വിജയമുറപ്പിച്ചിരുന്നു. മെംഫിസ് ഡിപായ് (11ാം മിനിറ്റ്), റയാന്‍ ബാബെല്‍ (32), വിര്‍ജില്‍ വാന്‍ഡിക്ക് (45 എന്നിവരാണ് സ്‌കോറര്‍മാര്‍. കോമാന്‍ ഫെബ്രുവരിയില്‍ പരിശീലകച്ചുമതലയേറ്റെടുത്ത ശേഷം ഹോളണ്ടിന്റെ കന്നി വിജയം കൂടിയാണിത്. പോര്‍ച്ചുഗലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് കളിയുടെ തുടക്കം മുതല്‍ ഹോളണ്ട് പുറത്തെടുത്തത്. ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും മോശം പ്രകടനം കൂടിയാണ് ആ മല്‍സരത്തില്‍ കണ്ടത്. ഗോളിലേക്ക് ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല. കരിയറില്‍ ഇതാദ്യമായാണ് റൊണാള്‍ഡോയ്ക്ക് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്.
മറ്റു സൗഹൃദ മല്‍സരങ്ങളില്‍ ചെക് റിപ്പബ്ലിക് 4-1ന് ചൈനയെയും ഉറുഗ്വേ 1-0നു വെയ്ല്‍സിനെയും ബള്‍ഗേളിയ 2-1ന് കസാക്കിസ്താനെയും നോര്‍വെ 1-0നു അല്‍ബേനിയയെയും പരാജയപ്പെടുത്തി. സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനി 49ാം മിനിറ്റില്‍ നേടിയ ഗോളാണ് വെയ്ല്‍സിനെതിരേ ഉറുഗ്വേയ്ക്ക് ജയം സമ്മാനിച്ചത്. ചൈനയ്‌ക്കെതിരേ മൈക്കല്‍ ക്രെന്‍സിച്ച് ഇരട്ട ഗോളോടെ മിന്നി.
myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍. Subscribe to Malayalam MyKhel.