ഐ ലീഗ്: ബഗാന്‍- ഗോകുലം മത്സരം സമനിലയില്‍

Written By:

കോഴിക്കോട്: ഐ ലീഗില്‍ സീസണിലെ അവസാന മല്‍സരത്തില്‍ ഇറങ്ങിയ ഗോകുലം എഫ്‌സി കരുത്തരായ മോഹന്‍ ബഹാനെ 1-1നു പിടിച്ചുനിര്‍ത്തി. ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഗോകുലം കളിയിലേക്കു തിരിച്ചുവന്നത്.

സത്യനു പിന്നാലെ ഐഎം വിജയനും വെള്ളിത്തിരയിലേക്ക്... കറുത്ത മുത്താവാന്‍ നിവിന്‍, ചിത്രങ്ങള്‍ വൈറല്‍

ജാക്കിച്ചാന്ദ് പോയി... പകരം ഡൊംഗെല്‍ വന്നു, കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുപ്പ് തുടങ്ങി

1

25ാം മിനിറ്റില്‍ അസിയെര്‍ പിയെറിക് ദിപാന്‍ഡയുടെ ഗോളില്‍ ബഗാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ഹെന്റി കിസേക്കയുടെ ഗോളില്‍ ഗോകുലം സമനില പിടിച്ചുവാങ്ങി. ബഗാന്‍ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്താണ് കിസേക്ക വലകുലുക്കിയത്.

നേരത്തേ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ ബഗാനെതിരേ ഗോകുലം ചരിത്രവിജയം നേടിയിരുന്നു. അന്ന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കേരള ടീം അവിസ്മരണീയ വിജയം സ്വന്തമാക്കിയത്.

Story first published: Thursday, March 8, 2018, 16:06 [IST]
Other articles published on Mar 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍