വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: മുഴുവന്‍ മല്‍സരങ്ങള്‍ക്കും ഗോവ വേദിയാവും, കിക്കോഫ് നവംബറില്‍

അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണിലെ മുഴുവന്‍ മല്‍സരങ്ങളും ഗോവയില്‍ നടത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണിത്. നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയായിരിക്കും ഐഎസ്എല്‍ നടക്കുന്നത്.

1

നവംബര്‍ 21നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ ഐഎസ്എല്ലിനു വിസില്‍ മുഴങ്ങുന്നത്. 2021 മാര്‍ച്ച് 21നായിരിക്കും ഫൈനല്‍. ഇത്തവണ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. നെഹ്‌റു സ്റ്റേഡിയം (ഫറ്റോര്‍ഡ), തിലക് മൈതാന്‍ (വാസ്‌കോ), ജിഎംസി അത്‌ലറ്റിക് സ്‌റ്റേഡിയം (ബാംബോലിം) എന്നിവയാണ് മല്‍സരവേദികള്‍.

ഗോവയിലെ ഐഎസ്എല്ലിന്റെ ഏഴാം സീസണ്‍ കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ സീസണ്‍ നമ്മള്‍ അവസാനിപ്പിച്ചതും ഇവിടെ വച്ച് തന്നെയായിരുന്നുവെന്ന് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിതാ അംബാനി പറഞ്ഞു. ഗോവയെന്ന മനോഹരമായ സംസ്ഥാനത്തിനും അവിടുത്തെ ഫുട്‌ബോളിനെ പാഷനാക്കിയ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. ഒരിക്കല്‍ക്കൂടി ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ ഗെയിമിന്റെ കേന്ദ്രമാായി അവര്‍ മാറിയിരിക്കുന്നതായും നിത അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആറു വര്‍ഷമായി ആഗോള തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഉചിതമായ സ്ഥാനം കണ്ടെത്താന്‍ സഹായിക്കുന്നതില്‍ ഐഎസ്എല്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടാന്‍ നമുക്ക് സാധിച്ചു. ലോക ലീഗ് ഫോറത്തില്‍ ഐഎസ്എല്ലിന് അടുത്തിടെ അംഗത്വം ലഭിച്ചു, മുംബൈ സിറ്റി എഫ്‌സിയില്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് നിക്ഷേപം നടത്തി, മോഹന്‍ ബഗാനായുമായുള്ള എടിക്കെയുടെ കൂടിച്ചേരല്‍, 38 മില്ല്യണ്‍ ആരാധകരുമായി സമൂഹമാധ്യമത്തില്‍ ഏറ്റവും ജനപ്രിയമായ നാലാമത്തെ ലീഗ് എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഐതിഹാസികമായ വളര്‍ച്ചയാണെന്നും നിത ചൂണ്ടിക്കാട്ടി.

ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സന്തോഷിക്കാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു ഏറ്റവും മഹത്തായ വികാരങ്ങളിലൊന്നാണ് സ്‌പോര്‍ട്‌സ്. ഈ അഭൂതപൂര്‍വ്വമായ സമയത്ത് എല്ലാ ക്ലബ്ബുകള്‍ക്കും താരങ്ങള്‍ക്കും സ്റ്റാഫുമാര്‍ക്കും അവരുടെ മനക്കരുത്തിന് നന്ദി അറിയിക്കുകയാണെന്നും നിത കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 16, 2020, 17:07 [IST]
Other articles published on Aug 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X