FIFA World Cup 2022: ആദ്യപകുതിയില്‍ ഒരൊറ്റ ഷോട്ട്, രണ്ടാംപകുതിയില്‍ 6, രണ്ടു ഗോളും! ഇതാ അര്‍ജന്റീന

ലുസെയ്ല്‍: ലണല്‍ മെസ്സിയും അര്‍ജന്റീനയുമില്ലാതെ എന്തു ലോകകപ്പ്? ഡു ഓര്‍ ഡൈ മാച്ചില്‍ മെസ്സി തന്നെ 'മിശിഹാ' ആയപ്പോള്‍ അര്‍ജന്റീന ചിരിച്ചു. തോറ്റാല്‍ പുറത്തെന്ന വെല്ലുവിളിയുമായി ഗ്രൂപ്പ് സിയിലെ രണ്ടാമങ്കം കളിച്ച അര്‍ജന്റീന 2-0നു മെക്‌സിക്കോയെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഒരു ഗോള്‍ നേടുന്നതിനൊപ്പം രണ്ടാമത്തേതിനു ചരടുവലിക്കുകയും ചെയ്ത മെസ്സിയാണ് ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. ആദ്യ പകുതിയില്‍ ആരാധകരെ നിരാശപ്പെടുത്തിയ അര്‍ജന്റീനയയെയാണ് കണ്ടതെങ്കില്‍ രണ്ടാം പകുതിയില്‍ ആരാധകരെ അവര്‍ രസിപ്പിക്കുക തന്നെ ചെയ്തു.

മെക്‌സിക്കോയുടെ പരുക്കന്‍ ഗെയിമിനും കരുത്തുറ്റ പ്രതിരോധത്തിനും മുന്നില്‍ ആദ്യപകുതിയില്‍ അര്‍ജന്റീന നിസ്സഹായരായാണ് കാണപ്പെട്ടത്. ഒരേയൊരു ഷോട്ട് മാത്രമേ ആദ്യപകുതിയില്‍ അവര്‍ക്കു പരീക്ഷിക്കാനായുള്ളൂ. രണ്ടാം പകുതിയിലാവട്ടെ ആറു ഷോട്ടുകളും അര്‍ജന്റീന തൊടുത്തു. അര്‍ജന്റീനയുടെ ആദ്യ പകുതിയിലെ കളി കണ്ടവരൊന്നും അവര്‍ രണ്ടാം പകുതിയില്‍ തിരിച്ചുവരുമെന്നു കരുതിക്കാണില്ല. പക്ഷെ രണ്ടാംപകുതിയില്‍ മെസ്സിയും കൂട്ടരും കളം അടക്കിവാണു. 64ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ആയുസ്സ് നീട്ടിത്തന്ന മെസ്സിയുടെ ആദ്യ ഗോളിന്റെ പിറവി. 87ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീന വിജയമുറപ്പിക്കുകയും ചെയ്തു.

പന്ത് കൊടുക്കാതെ അര്‍ജന്റീന

പന്ത് കൊടുക്കാതെ അര്‍ജന്റീന

കളിയുടെ ആദ്യ 20 മിനിറ്റെടുത്താല്‍ കൂടുതല്‍ സമയം ബോള്‍ കൈവശം വച്ചുള്ള പൊസെഷന്‍ ഗെയിമാണ് അര്‍ജന്റീന പരീക്ഷിച്ചത്. മെക്‌സിക്കോ കൗണ്ടര്‍ അറ്റാക്കുകളില്‍ അപകടകാരികളായിരുന്നതിനാല്‍ തന്നെ അവര്‍ക്കു പരമാവധി ബോള്‍ വിട്ടു നല്‍കാതിരിക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. 70 ശതമാനത്തിലേറെ ബോള്‍ ആദ്യ 20 മിനറ്റില്‍ അര്‍ജന്റീനയുടെ പക്കലായിരുന്നു.

സൗദിക്കെതിരേ പലപ്പോഴും വിള്ളല്‍ വീണ അര്‍ജന്റൈന്‍ പ്രതിരോധം വളരെ കെട്ടുറപ്പുള്ളതായാണ് ഈ കളിയില്‍ കാണപ്പെട്ടത്. തൊട്ടുമുമ്പത്തെ കളിയിലെ പ്രതിരോധനിരയെ നാലു പേരെ മാറ്റിയ കോച്ച് സ്‌കലോനിയുടെ ഗെയിം പ്ലാനിന്റെ വിജയം കൂടിയായിരുന്നു ഇത്.

പരീക്ഷിക്കപ്പെടാതെ ഗോളികള്‍

പരീക്ഷിക്കപ്പെടാതെ ഗോളികള്‍

കളിയില്‍ അര്‍ജന്റീനയ്ക്കു വ്യക്തമായ മുന്‍തൂക്കം ആദ്യ 25 മിനിറ്റിലുണ്ടായിരുന്നങ്കിലും ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഒരു ശ്രമം പോലും അവരുടെ ഭാഗത്തു നിന്നും കണ്ടില്ല. ലയണല്‍ മെസ്സിയെയും ലൊറ്റാറോ മാര്‍ട്ടിനസിനെയും ഒരുമിച്ച് മുന്നേറ്റത്തില്‍ പരീക്ഷിച്ചിട്ടും അര്‍ജന്റൈന്‍ ആക്രമണത്തിന മൂര്‍ച്ച കുറവായിരുന്നു. അവരുടെ നീക്കങ്ങളെല്ലാം ബോക്‌സിനു പുറത്തു വച്ചു തന്നെ മുനയൊടിയുന്നതാണ് കണ്ടത്.

മെസ്സിയുടെ ഫ്രീകിക്ക്

മെസ്സിയുടെ ഫ്രീകിക്ക്

32ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്കു കളിയിലെ ആദ്യ കോര്‍ണര്‍ കിക്ക് ലഭിക്കുന്നത്. ഇടതു മൂലയില്‍ നിന്നായിരുന്നു ഇത്. പക്ഷെ മെസ്സിയുടെ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യപ്പെട്ടു പിന്നാലെ ഡിപോള്‍ ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബോക്‌സിന്റെ വലതു ഭാഗത്തു വച്ച് അര്‍ജന്റീനയ്ക്കു ഫ്രീകിക്ക്. വളരെ മികച്ചൊരു പൊസിഷന്‍ കൂടിയായിരുന്നു ഇത്. മെസ്സിയുടെ ഇടംകാല്‍ കര്‍ലിങ് ഫ്രീകിക്ക് വലയിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും ഗോളി ഒച്ചോവ ചാടിയുയര്‍ന്ന് ഒരുവിധം ഇതു കുത്തിയകറ്റി.

അവസരം തുലച്ച് മാര്‍ട്ടിനസ്

അവസരം തുലച്ച് മാര്‍ട്ടിനസ്

40ം മിനിറ്റിലാണ് മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കു ആദ്യത്തെ ഗോളവസരം ലഭിക്കുന്നത്. വലതു മൂലയില്‍ നിന്നും ഷോര്‍ട്ട് കോര്‍ണറാണ് മെസ്സി പരീക്ഷിച്ചത്. മെസ്സി നല്‍കിയ ബോളില്‍ ഡിമരിയയുടെ ഇടംകാല്‍ ക്രോസ് ലൊറ്റാറോ മാര്‍ട്ടിനസിന്റെ തലയ്ക്കു പാകമായിരുന്നു. പക്ഷെ താരത്തിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പറക്കുന്നതാണ് കണ്ടത്.
ഇഞ്ചുറി ടൈമില്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ കിടിലനൊരു സേവ് അര്‍ജന്റീനയെ രക്ഷിച്ചു. ബോക്‌സിനു അരികില്‍ വച്ച് വെഗയുടെ തകര്‍പ്പനൊരു ഫ്രീകിക്ക് ഗോളി വലതു വശത്തേക്ക് മുഴുനീളെ ഡൈവ് നടത്തി വായുവില്‍ പിടിച്ചെടുക്കുകയായിരുന്നു. ആദ്യ പകുതിയില്‍ കണ്ട ഏറ്റവും മികച്ച അവസരവും ഇതായിരുന്നു. ആദ്യപകുതി ഗോള്‍രഹിതമായി തന്നെ പിരിയുകയും ചെയ്തു. ഒരേയൊരു ഗോള്‍ ഷോട്ട് മാത്രമാണ് അര്‍ജന്റീനയുടെ ഭാഗത്തു നിന്നു കണ്ടത്. ഇതാവട്ടെ ഓണ്‍ ഗാര്‍ജറ്റുമായിരുന്നില്ല. മെക്‌സിക്കോ മൂന്നു ഷോട്ടുകള്‍ തൊടുത്തപ്പോള്‍ ഒന്ന് ഓണ്‍ ടാര്‍ജറ്റുമായിരുന്നു.

ഫ്രീകിക്ക് പാഴാക്കി മെസ്സി

ഫ്രീകിക്ക് പാഴാക്കി മെസ്സി

രണ്ടാംപകുതിയിലെ ആദ്യ 10 മിനിറ്റുകളിലും അര്‍ജന്റീനയുടെ കളിയില്‍ കാര്യമായ പുരോഗതിയൊന്നും കണ്ടില്ല. 52ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടരികെ അര്‍ജന്റീനയ്ക്കു ഫ്രീകിക്ക് ലഭിച്ചപ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയായിരുന്നു. കാരണം നേരത്ത ഈ പൊസിഷനില്‍ വച്ച് ദേശീയ ടീമിനായും ക്ലബ്ലുകള്‍ക്കായും മെസ്സി ഒരുപാട് ഗോളുകളടിച്ചിട്ടുണ്ട്. പക്ഷെ മെസ്സിയുടെ ഫ്രീകിക്ക് ഗോളിക്കു യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ക്രോസ് ബാറിനു മുകളിലൂടെ പറക്കുന്നതാണ് കണ്ടത്.

ദാ വന്നു മെസ്സി ഗോള്‍

ദാ വന്നു മെസ്സി ഗോള്‍

അര്‍ജന്റൈന്‍ ആരാധകര്‍ മുഴുവന്‍ കാത്തിരുന്ന ആ നിമിഷം ഒടുവിലെത്തി. 64ാം മിനിറ്റിലായിരുന്നു മെസ്സിയെന്ന മജീഷ്യന്‍ താന്‍ എന്തുകൊണ്ടാണ് സ്‌പെഷ്യലാവുന്നതെന്നു ആരാധകര്‍ക്കു കാണിച്ചുകൊടുത്തതത്. വലതു വിങില്‍ നിന്നും ഡിമരിയ നല്‍കിയ ബോള്‍ നേരെ മെസ്സിയുടെ കാലില്‍. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു മെസ്സിയുടെ ഇടംകാല്‍ ഗ്രൗണ്ടര്‍. നിലം പറ്റിയുള്ള ഈ ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത ഗോളി ഒച്ചോവയ്ക്കു പിടികൊടുക്കാതെ വലയിലേക്കു ഉരുണ്ടുകയറിയപ്പോള്‍ അര്‍ജന്റൈന്‍ ആരാധകര്‍ പൊട്ടിത്തെറിച്ചു. തുടരെ രണ്ടാമത്തെ മല്‍സരത്തിലാണ് മെസ്സി ടീമിനായി സ്‌കോര്‍ ചെയ്തത്.

ഫെര്‍ണാണ്ടസ്! അര്‍ജന്റീന

ഫെര്‍ണാണ്ടസ്! അര്‍ജന്റീന

ഒരു ഗോളില്‍ കടിച്ചുതൂങ്ങാന്‍ അര്‍ജന്റീനയ്ക്കു ഗ്രഹമില്ലായിരുന്നു. ഇതിന്റെ ഫലമായിരുന്നു 87ാം മിനിറ്റിലെ രണ്ടാമത്തെ ഗോള്‍. ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ മെസ്സിയില്‍ നിന്നും പാസ് സ്വീകരിച്ച ശേഷം ഇടതുമൂലയിലൂടെ ബോക്‌സിലേക്കു കയറിയ ഫെര്‍ണാണ്ടസ് വെടിച്ചില്ല് കണക്കെയുള്ള ഷോട്ടിലൂടെയാണ് മെക്‌സിക്കന്‍ ഗോളിയെ ബീറ്റ് ചെയ്ത് വല കുലുക്കിയത്. താരത്തിന്റെ കര്‍ലിങ് ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത ഗോളി ഒച്ചോവയ്ക്കു എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാിയിരുന്ു

അഞ്ചു മാറ്റങ്ങള്‍

അഞ്ചു മാറ്റങ്ങള്‍

സൗദി അറേബ്യക്കെതിരേ 1-2ന്റെ അട്ടിമറിത്തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ അടിമുടി മാറ്റങ്ങളോടെയാണ് കോച്ച് ലയണല്‍ സ്‌കലോനി അര്‍ജന്റീനയെ ഇറക്കിയത്. ടീമില്‍ അഞ്ചു മാറ്റങ്ങള്‍ അദ്ദേഹം വരുത്തി. പ്രതിരോധത്തില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി മാത്രമേ സ്ഥാനം നിലനിര്‍ത്തിയുള്ളൂ. മൊളിന, റൊമേറോ, ടാഗ്ലിയാഫിക്കോ എന്നിവര്‍ക്കു പകരം മോണ്ടിയല്‍, ലിസാന്‍ഡ്രോ, അക്ക്യൂന എന്നിവരെ അര്‍ജന്റീന കളിപ്പിച്ചു. മധ്യനിരയില്‍ പെരെഡസിനു പകരം റോഡ്രിഗസും ഗോമസിനു പകരം മാര്‍ക്ക് അലിസ്റ്ററും ബൂട്ടുകെട്ടി. സൗദിക്കെതിരേ 4-3-3 ഫോര്‍മേഷനിലായിരുന്നു അര്‍ജന്റീന സ്വീകരിച്ചത്. എന്നാല്‍ മെക്‌സിക്കോയ്‌ക്കെതിരേ 4-3-2-1 എന്ന ശൈലിയിലേക്കു ടീമിനെ കോച്ച് ഉടച്ചു വാര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, November 27, 2022, 2:37 [IST]
Other articles published on Nov 27, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X