വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: 'ദിസ് ടൈം ഫോര്‍ ആഫ്രിക്ക', റൊണാള്‍ഡോയെ ട്രോളി ഷക്കീറ, വൈറല്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം കണ്ട മത്സരത്തില്‍ ആദ്യ 11ല്‍ സൂപ്പര്‍ താരത്തെ ഇറക്കാത്തതില്‍ വിമര്‍ശനം ശക്തമാണ്

1

ദോഹ: ഫിഫ ലോകകപ്പ് ഖത്തറില്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ അട്ടിമറികളുടെ ഘോഷയാത്രയാണ് ഖത്തറില്‍ കണ്ടത്. ജര്‍മനി, സ്‌പെയിന്‍, ബ്രസീല്‍, ഉറുഗ്വേ തുടങ്ങി വമ്പന്മാരെല്ലാം ഇത്തവണ സെമിയിലേക്കെത്താനാവാതെ പുറത്തായിക്കഴിഞ്ഞു. കുഞ്ഞന്‍ ടീമുകളായ ദക്ഷിണ കൊറിയയും ജപ്പാനുമെല്ലാം മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ച് ഇത്തവണ കൈയടി നേടി.

ഏറ്റവും ഒട്ടുവിലായി ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ മൊറോക്കോ അട്ടിമറിച്ചിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം കണ്ട മത്സരത്തില്‍ ആദ്യ 11ല്‍ സൂപ്പര്‍ താരത്തെ ഇറക്കാത്തതില്‍ വിമര്‍ശനം ശക്തമാണ്. പോര്‍ച്ചുഗല്‍ സെമി കാണാതെ പുറത്തായതോടെ റൊണാള്‍ഡോ വിമര്‍ശകരെല്ലാം ട്രോളുകളുമായി രംഗത്തെത്തുന്നുമുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ പോപ്പ് സിങ്ങറായ ഷക്കീറ പോര്‍ച്ചുഗലിന്റെ തോല്‍വിയെ ട്രോളി പോസ്റ്റിട്ടത് വൈറലായിരിക്കുകയാണ്.

Also Read: FIFA World Cup 2022: പെനല്‍റ്റി തുലച്ച് കെയ്ന്‍, ഇംഗ്ലണ്ട് വീണു, ഫ്രഞ്ച് പട സെമിയില്‍Also Read: FIFA World Cup 2022: പെനല്‍റ്റി തുലച്ച് കെയ്ന്‍, ഇംഗ്ലണ്ട് വീണു, ഫ്രഞ്ച് പട സെമിയില്‍

ദിസ് ടൈം ഫോര്‍ ആഫ്രിക്ക

ദിസ് ടൈം ഫോര്‍ ആഫ്രിക്ക

ലോകകപ്പ് സെമിയില്‍ കടക്കുന്ന ആദ്യത്തെ ടീമെന്ന റെക്കോഡാണ് മൊറോക്കോ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ 'ദിസ് ടൈം ഫോര്‍ ആഫ്രിക്ക' എന്നാണ് ഷക്കീറ ട്വീറ്റ് ചെയ്തത്. മൊറോക്കോയുടെ ദേശീയപതാകയും കൈയടിയുടെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് ഷക്കീറയുടെ ട്വീറ്റ്. 2010ല്‍ ദക്ഷിണാഫ്രിക്ക വേദിയായ ഫുട്‌ബോള്‍ ലോകകപ്പില്‍ സാമിനാമിന വക്കാ വക്കാ എന്ന് തുടങ്ങുന്ന ഷക്കീറ ആലപിച്ച ലോകകപ്പ് ഗാനം വളരെ ഹിറ്റായിരുന്നു. ഇത്തവണ ഖത്തറില്‍ ഷക്കീറക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവസാന സമയത്ത് ഷക്കീറ പിന്‍മാറിയിരുന്നു.

Also Read: FIFA World Cup 2022: കളത്തില്‍ മെസി എന്തിന് ഇത്രയും നടക്കുന്നു? കാരണം ഗാര്‍ഡിയോള പറയും

ഷക്കീറ റൊണാള്‍ഡോ വിരോധി

ഷക്കീറ റൊണാള്‍ഡോ വിരോധി

നേരത്തെ മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരോധിയാണ് ഷക്കീറ. റയല്‍ മാഡ്രിഡിനായി റൊണാള്‍ഡോ കളിക്കുമ്പോള്‍ ബാഴ്‌സലോണക്കെതിരേ ഗോളവസരം പാഴാക്കുമ്പോള്‍ ഷക്കീറ പരിഹസിക്കുന്നതിന്റെയും പിന്നീട് റൊണാള്‍ഡോ രണ്ട് ഗോള്‍ നേടിയപ്പോള്‍ നിരാശപ്പെട്ടിരിക്കുന്നതിന്റെയും വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു. ഷക്കീറയുടെ റൊണാള്‍ഡോയുടെ വിരോധമാണ് മൊറോക്കോയെ പിന്തുണക്കാനുള്ള കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനോടകം ഷക്കീറയുടെ ട്വീറ്റ് വൈറലായിക്കഴിഞ്ഞു.

റൊണാള്‍ഡോക്ക് ആദ്യ 11 സ്ഥാനമില്ല

റൊണാള്‍ഡോക്ക് ആദ്യ 11 സ്ഥാനമില്ല

പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ആദ്യ 11 പുറത്താണിരുത്തിയത്. പകരക്കാരനായാണ് രണ്ട് മത്സരത്തിലും റൊണാള്‍ഡോക്ക് അവസരം ലഭിച്ചത്. റൊണാള്‍ഡോയുടെ അവസാന ലോകകപ്പായിരുന്നിട്ടും പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് താരത്തില്‍ വിശ്വാസം അര്‍പ്പിച്ചില്ല. ടീം പുറത്തായതോടെ വലിയ വിമര്‍ശനമാണ് സാന്റോസിനെതിരേ ഉയര്‍ന്നത്. റൊണാള്‍ഡോ മത്സരശേഷം കരഞ്ഞുകൊണ്ട് മടങ്ങുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോയോട് പോര്‍ച്ചുഗല്‍ തോറ്റത്.

മിയാ ഖലീഫയും മൊറോക്കോയ്‌ക്കൊപ്പം

മിയാ ഖലീഫയും മൊറോക്കോയ്‌ക്കൊപ്പം

മിയാ ഖലീഫ മത്സരശേഷം മൊറോക്കോയെ അനുകൂലിച്ച് പോസ്റ്റിട്ടതും വൈറലായിരിക്കുകയാണ്. പോര്‍ച്ചുഗലിന്റെ തോല്‍വി ആഘോഷിച്ചാണ് മിയയുടെ ട്വീറ്റ്. മൊറോക്കോയുടെ ദേശീയ പതാകയുടെ ചിത്രം മിയാ ഖലീഫ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് എല്ലാവരെയും ഞെട്ടിച്ചത്. പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ 6-1ന്റെ ജയം നേടിയ ശേഷമാണ് ക്വാര്‍ട്ടറില്‍ മൊറോക്കോയോട് നാണംകെട്ടത്.

Also Read: FIFA World Cup 2022: റൊണാള്‍ഡോയെ കടത്തിവെട്ടി, എംബാപ്പെ മെസിക്കൊപ്പം, വമ്പന്‍ റെക്കോഡ്

പരിശീലകനെതിരേ റൊണാള്‍ഡോയുടെ കാമുകി

പരിശീലകനെതിരേ റൊണാള്‍ഡോയുടെ കാമുകി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താത്ത പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. റൊണാള്‍ഡോയുടെ കാമുകി ജിയോര്‍ജീനയും പരിശീലകനെ വിമര്‍ശിച്ചു. 'ഇന്ന് നിങ്ങളുടെ സുഹൃത്തും പരിശീലകനുമായ വ്യക്തി തെറ്റായ തീരുമാനമെടുത്തു. നിങ്ങളെ വളരെയധികം പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്ത സുഹൃത്താണയാള്‍. ജീവിതം നമുക്ക് പാഠങ്ങള്‍ നല്‍കുന്നു. ഇന്ന് നമ്മള്‍ തോല്‍ക്കുന്നില്ല. ഓരോന്നില്‍ നിന്നും പഠിക്കുകയാണ്' എന്നിങ്ങനെ വൈകാരികമായ കുറിപ്പാണ് ജിയോര്‍ജീന പങ്കുവെച്ചത്. എന്തായാലും ഇത്തരമൊരു നാണക്കേടോടെ റൊണാള്‍ഡോയ്ക്ക് മടങ്ങേണ്ടിവന്നത് എല്ലാവരെയും ഒരുപോലെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

Story first published: Sunday, December 11, 2022, 19:19 [IST]
Other articles published on Dec 11, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X