ഇഞ്ചുറി ടൈം ഗോളില്‍ സമനില, ഈസ്റ്റ് ബംഗാളിനെ പൂട്ടി ചാംപ്യന്‍മാര്‍ തുടങ്ങി

Written By:

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതിയ സീസണ്‍ നിലവിലെ ജേതാക്കളായ ഐസ്വാള്‍ എഫ്‌സി സമനിലയോടെ തുടങ്ങി. മുന്‍ ചാംപ്യന്മാരും ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്മാരുമായ ഈസ്റ്റ് ബംഗാളിനെ ഐസ്വാള്‍ 2-2ന് കുരുക്കുകയായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ ബംഗാള്‍ 2-1ന്റെ വിജയം ഉറപ്പിച്ചിരിക്കവെയായിരുന്നു ഇഞ്ചുറിടൈമില്‍ ഐസ്വാളിന്റെ വിജയഗോള്‍. വില്ല്യം ലാല്‍നുഫേലയാണ് ഇഞ്ചുറിടൈം ഗോളിലൂടെ ഐസ്വാളിന്റെ ഹീറോയായത്. ടീമിന്റെ ആദ്യ ഗോളും ലാല്‍നുഫേലയുടെ വകയായിരുന്നു.

1

രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമായിരുന്നു അവസാന 25 മിനിറ്റിനിടെ ഐസ്വാളിന്റെ നാടകീയ തിരിച്ചുവരവ്. 66ാം മിനിറ്റില്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ എഡ്വാര്‍ഡോ ഫെരേരയിലൂടെയാണ് ബംഗാള്‍ അക്കൗണ്ട് തുറന്നത്. 72ാം മിനിറ്റില്‍ ജപ്പാനീസ് മിഡ്ഫീല്‍ഡര്‍ യുസ കത്‌സുമി രണ്ടാം ഗോളും നേടിയതോടെ ഐസ്വാള്‍ ഇനി കളിയിലേക്ക് തിരിച്ചുവരില്ലെന്ന് ആരാധകര്‍ ഭയപ്പെട്ടു. എന്നാല്‍ അവസാന 25 മിനിറ്റില്‍ ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഐസ്വാള്‍ കളി മാറ്റി മറിക്കുകയായിരുന്നു.

2

74ാം മിനിറ്റില്‍ ലാല്‍നുഫേലയൂടെ ഗോളിലൂടെ ഐസ്വാല്‍ ബംഗാളിന് തിരിച്ചുവരവിന്റെ ആദ്യ സൂചന നല്‍കി. ഈ ഗോളോടെ കൂടുതല്‍ ഉണര്‍ന്നു കളിച്ച ഐസ്വാള്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോളും പിടിച്ചുവാങ്ങി. പകരക്കാരനായി ഇറങ്ങിയ ലാല്‍താംഗ ക്വാല്‍റിങിന്റെ കോര്‍ണര്‍ കിക്ക് ലാല്‍നുഫേല വലയിലേക്ക് വഴി തിരിച്ചുവിട്ടതോടെ ഐസ്വാള്‍ ആരാധകര്‍ ആഹ്ലാദനൃത്തം ചവിട്ടി. 2016നു ശേഷം ആദ്യമായി ഐ ലീഗിനു വേദിയായ വിവേകാനന്ദ യുബ ഭാരതി സ്‌റ്റേഡിയത്തില്‍ നടന്ന ബംഗാള്‍-ഐസ്വാള്‍ മല്‍സരം കാണാന്‍ കുറച്ച് കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story first published: Wednesday, November 29, 2017, 8:17 [IST]
Other articles published on Nov 29, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍