ജാക്കിച്ചാന്ദ് പോയി... പകരം ഡൊംഗെല്‍ വന്നു, കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുപ്പ് തുടങ്ങി

Written By:

കൊച്ചി: ഐഎസ്എല്ലിന്റെ ഈ സീസണില്‍ കലിപ്പടക്കാനും കപ്പടിക്കാനും കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണില്‍ ഇവയെല്ലാം തീര്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുപ്പ് തുടങ്ങി. കഴിഞ്ഞ സീസണില്‍ റണ്ണറപ്പായിരുന്ന മഞ്ഞപ്പട ഇത്തവണ സെമി ഫൈനല്‍ പോലും കാണാതെയാണ് പുറത്തായത്. ബ്ലാസ്‌റ്റേഴ്‌സിന് പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

പുതിയ സീസണിലേക്ക് ഒരു താരത്തെ ടീമിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് പടയൊരുക്കം തുടങ്ങിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെ്‌യമിന്‍ലെന്‍ ഡൊംഗലാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2021 വരെ ടീമുമായി കരാര്‍ നീട്ടിയ കോച്ച് ഡേവിഡ് ജെയിംസ് അടുത്ത സീസണിലേക്ക് ടീമിലെത്തിക്കുന്ന ആദ്യ താര കൂടിയാണ് ഡൊംഗെല്‍.

ജാക്കിച്ചാന്ദിന് പകരം

ജാക്കിച്ചാന്ദിന് പകരം

സീസണ്‍ അവസാനിച്ചതിനു പിന്നാലെ അറ്റാക്കിങ് മിഡ്ഫീല്‍ഡര് ജാക്കിച്ചാന്ദ് സിങ് ബ്ലാസ്റ്റേഴ്‌സ് വിട്ട് എഫ്‌സി ഗോവയിലേക്കു കൂടുമാറിയിരുന്നു. ഗോവയുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്.
ജാക്കിക്കു പകക്കാരനായാണ് മറ്റൊരു അഗ്രസീവ് മിഡ്ഫീല്‍ഡറായ ഡൊംഗെല്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

നോര്‍ത്ത് ഈസ്റ്റിന്റെ താരം

നോര്‍ത്ത് ഈസ്റ്റിന്റെ താരം

ഈ സീസണിലെ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ താരമായിരുന്നു ഡൊംഗെല്‍. നോര്‍ത്ത് ഈസ്റ്റ് സീസണില്‍ ദയനീയ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും ഡൊംഗെല്‍ മിന്നിയിരുന്നു.
ഡൊംഗലിന്റെ വരവ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനു മുതല്‍ക്കൂട്ടാവുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

തുടക്കം ജെസിടിയിലൂടെ

തുടക്കം ജെസിടിയിലൂടെ

ജെസിടിയുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ് ഡൊംഗെല്‍. 2011ല്‍ കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലെത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എഎഫ്‌സി കപ്പിിലൂടെയായിരുന്നു ഡൊംഗെലിന്റെ അരങ്ങേറ്റം.
ഇന്ത്യന്‍ ആരോസിനു വേണ്ടി വായ്പയില്‍ക കളിച്ച താരം പിന്നീട് ഷില്ലോങ് ലജോങിനു വേണ്ടിയും കളിച്ച ശേഷമാണ് ഐഎസ്എല്ലിലെത്തുന്നത്.

ഐഎസ്എല്‍ അരങ്ങേറ്റം

ഐഎസ്എല്‍ അരങ്ങേറ്റം

മണിപ്പൂരില്‍ നിന്നുള്ള താരം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറുന്നത്. ഡല്‍ഹി ഡൈനാമോസിനു വേണ്ടിയും താരം ഒരു സീസണില്‍ വായ്പയില്‍ കളിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷം ബ്ലാസ്റ്റേഴ്‌സിനൊപ്പം

മൂന്നു വര്‍ഷം ബ്ലാസ്റ്റേഴ്‌സിനൊപ്പം

അടുത്ത സീസണ്‍ മുതല്‍ മൂന്നു വര്‍ഷം 24 കാരനായ ഡൊംഗെല്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുണ്ടാവും. 2.4 കോടി രൂപയുടെ കരാറിലാണ് ഡൊംഗെല്‍ മഞ്ഞപ്പടയുടെ ഭാഗമാവുന്നത്.
ലെന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡൊംഗെല്‍ ഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായി 16 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. നാലു ഗോളുകളും താരം നേടി. ചെന്നൈയ്ന്‍ എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് 3-1ന് തകര്‍ത്തപ്പോള്‍ ഡൊംഗെല്‍ ഹാട്രിക്കുമായി കസറിയിരുന്നു.

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്... വാര്‍ഷിക പ്രതിഫലം 7 കോടി!! ധോണിക്ക് എ ഗ്രേഡ് മാത്രം

സത്യനു പിന്നാലെ ഐഎം വിജയനും വെള്ളിത്തിരയിലേക്ക്... കറുത്ത മുത്താവാന്‍ നിവിന്‍, ചിത്രങ്ങള്‍ വൈറല്‍

ഐപിഎല്‍: രാജാക്കന്‍മാര്‍ തയ്യാര്‍, അങ്കം തുടങ്ങട്ടെ... കപ്പിലേക്ക് നയിക്കാന്‍ ഇവര്‍

Story first published: Thursday, March 8, 2018, 14:50 [IST]
Other articles published on Mar 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍