ഫുട്‌ബോളിലെ തന്റെ വിജയ രഹസ്യം പുറത്തുവിട്ട് ക്രിസ്റ്റ്യാനോ

Posted By: rajesh mc

മാഡ്രിഡ്: ഫുട്‌ബോളില്‍ തന്റേതായ സാമ്രാജ്യം തീര്‍ത്ത് ചക്രവര്‍ത്തിയായി വിലസുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാല്‍പ്പന്തുകളിയുടെ സ്വര്‍ണലിപികളില്‍ എഴുതപ്പെട്ട പേരാണ്. ഫുട്‌ബോള്‍ ലോകത്തെ അതിവേഗക്കാരനും, കൃത്യതയിലും ശാരീരിക മികവിലും അമാനുഷനുമായ ക്രിസ്റ്റ്യാനോ തന്റെ രഹസ്യം ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഏറ്റവും മികച്ചവന്‍ താനാണെന്നും തനിക്കുമേലെ മറ്റൊരാള്‍ ഇല്ലെന്നുമാണ കരുതന്നതെന്നും അതുതന്നെയാണ് തന്റെ വിജയത്തിന്റെ ഫോര്‍മുലയെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. മികച്ച പോര്‍ച്ചുഗല്‍ താരത്തിനുള്ള അവാര്‍ഡ് ലിസ്ബണില്‍വെച്ച് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു സൂപ്പര്‍താരം.

christiano

ഞാനാണ് മികച്ചവനെന്ന് ചിന്തിക്കുക. പോര്‍ച്ചുഗല്‍ ടീം അംഗങ്ങളും അതുപോലെ ചിന്തിക്കുന്നു. ഞങ്ങളാണ് മികച്ചവര്‍. അത് കഴിവിന്റെ നൂറുശതമാനവും പുറത്തെടുക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നെന്നും റൊണാള്‍ഡോ പറഞ്ഞു. തന്റെ വലിയ സ്വപ്‌നത്തെക്കുറിച്ചും റയല്‍ താരത്തിന് പറയാനുണ്ട്.

ഒരുവര്‍ഷം അഞ്ചു ട്രോഫുകള്‍ സ്വന്തമാക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍കപ്പ്, ലോകകപ്പ്, സ്പാനിഷ് ലീഗ്, സ്പാനിഷ് സൂപ്പര്‍ കപ്പ്. ആ വര്‍ഷം ഫിഫയുടെ മികച്ച താരത്തിനുള്ള ബാലന്‍ ദ്യോര്‍ പുരസ്‌കാരവും ആഗ്രഹിക്കുന്നതായി റൊണാള്‍ഡോ വെളിപ്പെടുത്തി. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിനായി പോര്‍ച്ചുഗല്‍ ടീമിനൊപ്പമാണ് ഇപ്പോള്‍ ഈ മൂപ്പത്തിമൂന്നുകാരന്‍. രാജ്യത്തിനുവേണ്ടി 147 മത്സരങ്ങളില്‍ നിന്നും 79 ഗോള്‍ നേടിയിട്ടുണ്ട്.

Story first published: Wednesday, March 21, 2018, 9:06 [IST]
Other articles published on Mar 21, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍