ക്രിസ്റ്റിയാനോ ഫോമില്‍, റയല്‍ അപാര ഫോമില്‍, ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലേക്ക് സിദാന്‍ പട

Posted By: കാശ്വിന്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റെക്കോര്‍ഡ്. അപോയല്‍ നികോസിയയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയപ്പോള്‍ ക്രിസ്റ്റിയാനോ രണ്ട് ഗോളുകള്‍ നേടി. ഇതോടെ, ഒരു കലണ്ടര്‍ വര്‍ഷം പോര്‍ച്ചുഗല്‍ താരത്തിന് പതിനെട്ട് ചാമ്പ്യന്‍സ് ലീഗ് ഗോളുകളായി.

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ നേടുന്ന ഏറ്റവും വലിയ എവേ ജയമാണിത്. ഗ്രൂപ്പ് എച്ചില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്താണ്. നോക്കൗട്ട് യോഗ്യത നേരത്തെ ഉറപ്പാക്കിയിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിലുള്ള ടോട്ടനം ഹോസ്പറുമായാണ് റയലിന്റെ അവസാന ഗ്രൂപ്പ് മത്സരം.

christiano

കഴിഞ്ഞ രണ്ട് സീസണിലും സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സാധ്യമായിരുന്നു. ഇത്തവണ, സ്‌പെയ്‌നിലും യൂറോപ്പിലും ഫോം കണ്ടെത്താന്‍ റയല്‍ വിഷമിക്കുകയാണ്. ലാ ലിഗയില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് കുതിക്കുമ്പോള്‍ പത്ത് പോയിന്റ് പിറകിലാണ് റയല്‍.


അല്‍വാരോ മൊറാട്ട, അലോണ്‍സോ എന്നിവര്‍ പോയതാണ് ടീമിനെ ബാധിച്ചതെന്ന് ക്രിസ്റ്റിയാനോ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ടീമിനുള്ളില്‍ പ്രശ്‌നങ്ങളില്ലെന്ന് കോച്ച് വ്യക്തമാക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗില്‍ നികോസിയക്കെതിരെ നേടിയ ആറ് ഗോള്‍ ജയം റയലിന് തിരിച്ചുവരവിനുളള പിടിവള്ളിയാണ്.

Story first published: Wednesday, November 22, 2017, 12:23 [IST]
Other articles published on Nov 22, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍