ഐഎസ്എല്‍: ഗോവ പിടിക്കാന്‍ സൂപ്പര്‍ മച്ചാന്‍സ്... രണ്ടാം സെമി തീപ്പൊരി പാറും

Written By:

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യുപാദം ശനിയാഴ്ച രാത്രി എട്ടിന് ഗോവയിലെ ഫറ്റോര്‍ഡിയില്‍ നടക്കും. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയും മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയുമാണ് സെമിയില്‍ മുഖാംമുഖം വരുന്നത്. നേരത്തേ ബെംഗളൂരു എഫ്‌സിയും പൂനെ സിറ്റിയും തമ്മിലുള്ള ഒന്നാം സെമിയുടെ ആദ്യപാദം ഗോള്‍രഹിതമായി പിരിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ചെന്നൈ-ഗോവ പോരാട്ടത്തില്‍ ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വീണ്ടും ധവാന്‍... തുടരെ രണ്ട് ഫിഫ്റ്റികള്‍ ഇതാദ്യം, ടീം ഇന്ത്യയുടെ കടുവ വേട്ട, ഹൈലൈറ്റ്‌സ്...

പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി... ഇതിനേക്കാള്‍ വലിയ എന്തു നേട്ടമുണ്ട്? ബെര്‍ത്ത്‌ഡേ ഹീറോസ്

കോലി ആര്? എന്തിന് ടീമിലെടുത്തെന്ന് ധോണി!! വെങ്സാര്‍ക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

1

പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് ചെന്നൈയും ഗോവയും അവസാന നാലിലേക്കു ടിക്കറ്റെടുത്തത്. 18 മല്‍സരങ്ങളില്‍ നിന്നും ഒമ്പത് ജയമടക്കം ഗോവ 30 പോയിന്റ് നേടിയപ്പോള്‍ രണ്ടു പോയിന്റ് മുന്നിലായി ചെന്നൈ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തില്‍ സെമി ബെര്‍ത്ത് തുലാസിലായിരുന്ന ഗോവ അവസാന മൂന്നു കളികളിലും ജയിച്ച് സെമിയിലെത്തുന്ന അവസാന ടീമാവുകയായിരുന്നു.

2

ഇരുടീമും തമ്മിലുള്ള ഇതുവരെയുള്ള കണക്കുകളില്‍ ചെന്നൈയ്ക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ നടന്ന ഒമ്പത് മല്‍സരങ്ങളില്‍ ചെന്നൈ അഞ്ചെണ്ണത്തില്‍ ജയിച്ചപ്പോള്‍ നാലു കളികളില്‍ ഗോവ ജയം നേടി. അവസാനത്തെ അഞ്ചു കളികളിലും തോല്‍വിയറിയാതെ കുതിക്കുന്ന സൂപ്പര്‍ മച്ചാന്‍സിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കീഴടക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഗോവയ്ക്കു പുറത്തെടുക്കേണ്ടിവരും. അവസാനമായി ഫെബ്രുവരിയിലാണ് ഗോവയും ചെന്നൈയും നേര്‍ക്കുനേര്‍ വന്നത്. അന്നു ഏകപക്ഷീയമായ ഒരു ഗോളിനു ചെന്നൈ ജയിച്ചുകയറിയിരുന്നു.

Story first published: Friday, March 9, 2018, 11:38 [IST]
Other articles published on Mar 9, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍