ഹസാര്‍ഡിന് നന്ദി, ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി... കോന്റെയ്ക്ക് ആശ്വാസം

Written By:

ലണ്ടന്‍: രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി. പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ വെസ്റ്റ്‌ബ്രോമിനെയാണ് ചെല്‍സി തകര്‍ത്തുവിട്ടത്. ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലൂസിന്റെ വിജയം. ബെല്‍ജിയന്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിനോടാണ് ഈ ജയത്തിനു ചെല്‍സി കടപ്പെട്ടിരിക്കുന്നത്. ഇരട്ടഗോളുമായി താരം ടീമിന്റെ ഹീറോയായി. ചെല്‍സിയുടെ ആദ്യത്തെയും അവസാത്തെയും ഗോളുകള്‍ ഹസാര്‍ഡിന്റെ വകയായിരുന്നു. വിക്ടര്‍ മോസസാണ് മറ്റൊരു സ്‌കോറര്‍.

1

ബോണ്‍മൗത്ത്, വാട്‌ഫോര്‍ഡ് എന്നിവരോടേറ്റ തുടര്‍ തോല്‍വികള്‍ക്കു ശേഷം കടുത്ത സമ്മര്‍ദ്ദത്തിലാണ് ചെല്‍സി ഹോംഗ്രൗണ്ടിലേക്കു വെസ്റ്റ്‌ബ്രോമിനെ ക്ഷണിച്ചത്. ലീഗിലെ അവസാനസ്ഥാനക്കാരായ വെസ്റ്റ്‌ബ്രോമിനെതിരേ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്ലൂസ് ആധികാരികമായി തന്നെ ജയിച്ചു കയറുകയും ചെയ്തു.

2

ചെല്‍സി കോച്ച് അന്റോണിയോ കോന്റെയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പരിശീലകസ്ഥാനം തന്നെ ഭീഷണിയിലായ കോന്റെയെ് സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് ഈ വിജയം. ചെല്‍സി ആരാധകരില്‍ നിന്നും വലിയ പിന്തുണയാണ് കളിക്കിടെ കോന്റെയ്ക്കു ലഭിച്ചത്. ഈ വിജയത്തോടെ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറാനും ചെല്‍സിക്കു കഴിഞ്ഞു. ടോട്ടനം ഹോട്‌സ്പറിനെ പിന്തള്ളിയാണ് ബ്ലൂസ് നില മെച്ചപ്പെടുത്തിയത്.

Story first published: Tuesday, February 13, 2018, 9:03 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍