ചെല്‍സിയില്ലാത്ത ചാംപ്യന്‍സ് ലീഗ്? ഒമ്പതാം തോല്‍വി, കഥകഴിച്ചത് ടോട്ടനം..

Written By:

ലണ്ടന്‍/ മാഡ്രിഡ്: അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടുകയെന്ന ചെല്‍സിയുടെ പ്രതീക്ഷ മങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ തിരിച്ചടികളാണ് കഴിഞ്ഞ സീസണിലെ ചാംപ്യന്മാര്‍ കൂടിയായ ചെല്‍സിക്കു തിരിച്ചടിയായത്. കഴിഞ്ഞ ദിവസം നടന്ന 31ാം റൗണ്ട് മല്‍സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനോട് ചെല്‍സി പരാജയമേറ്റുവാങ്ങി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു നീലപ്പട തകര്‍ന്നടിയുകയായിരുന്നു. ഈ സീസണില്‍ ചെല്‍സിക്കു നേരിട്ട ഒമ്പതാം പരാജയമാണിത്.

ഐപിഎല്‍: സ്റ്റാറാവാന്‍ സ്റ്റാര്‍ക്കില്ല.. കെകെആര്‍ കണ്ടെത്തി പകരക്കാരനെ, താരത്തിന് ഇതു കന്നി ഐപിഎല്‍

സൂപ്പര്‍ കപ്പിലെ ഐ ലീഗ് പോരില്‍ ബഗാന്‍... ചര്‍ച്ചിലിനെ വീഴ്ത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍

1

ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി തകര്‍ന്നടിഞ്ഞത്. 30ാം മിനിറ്റില്‍ അല്‍വാറോ മൊറാറ്റയുടെ ഗോളില്‍ ചെല്‍സി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ ആക്രമണാത്മക ഫുട്‌ബോളിലൂടെ കത്തിക്കയറിയ ടോട്ടനം ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ലോങ്‌റേഞ്ചറില്‍ സമനില പിടിച്ചുവാങ്ങി. രണ്ടാംപകുതിയില്‍ ഡെലെ അലിയുടെ ഊഴമായിരുന്നു. 62, 66 മിനിറ്റുകളില്‍ അലി നേടിയ ഗോളുകള്‍ക്കു മറുപടി നല്‍കാന്‍ ചെല്‍സിക്കായില്ല. 56 പോയിന്റോടെ ചെസല്‍സി ലീഗില്‍ അഞ്ചാംസ്ഥാനത്തു തുടരുകയാണ്. തൊട്ടുമുകളിലുള്ള ടോട്ടനത്തിന് എട്ടു പോയിന്റിന്റെ ലീഡുണ്ട്. ലീഗിലെ മറ്റൊരു കളിയില്‍ ആഴ്‌സനല്‍ 3-0ന് സ്‌റ്റോക്ക് സിറ്റിയെ തുരത്തി. പിയറെ എമെറിക് ഓബമെയാങിന്റെ ഇരട്ടഗോളാണ് ടോട്ടനത്തിന്റെ ജയം അനായാസമാക്കിയത്.

2

സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0നു ഡിപോര്‍ട്ടീവോയെയും വലന്‍സിയ ഇതേ സ്‌കോറിനു ലെഗനസിനെയും പരാജയപ്പെടുത്തി. ഈ മല്‍സരത്തിലെ വിജയത്തോടെ അത്‌ലറ്റികോ പോയിന്റ്് പട്ടികയില്‍ രണ്ടാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. ജര്‍മന്‍ ലീഗില്‍ 2-1നു ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിന തോല്‍പ്പിച്ചു. ഫ്രഞ്ച് ലീഗിലെ പ്രധാന മല്‍സരങ്ങളില്‍ ലിയോണ്‍ 2-0ന് ടൊലൂസിനെയും നീസ് 2-0നു ട്രോയസിനെയും മോണ്ട്‌പെല്ലിയര്‍ 3-1നു കെയ്‌നിനെയും പരാജയപ്പെടുത്തി.

Story first published: Monday, April 2, 2018, 9:41 [IST]
Other articles published on Apr 2, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍