ഈ സീസണിലെ ഏറ്റവും വലിയ ഗോൾ മിസ്സുമായി കവാനി.... തോൽ‌വിയിൽ നിന്ന് കഷ്ട്ടിച്ച് രക്ഷപെട്ട് പിഎസ് ജി

Posted By: JOBIN JOY

പിഎസ് ജിയുടെ സൂപ്പർ ഹീറോ ഇന്നലെ സിറോയായ നിമിഷമാണ് ഫുട്ബോൾ ലോകം കണ്ടത്. പി എസ് ജിയുടെ ഉറുഗ്വേ മുന്നേറ്റ താരം എഡിൻസൺ കവാനിക്കാണ് ഈ സീസണിലെ നാണക്കേടിന്റെ പദവി.ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ഈ നാടകീയ മുഹൂർത്തം.വെള്ളിയാഴ്ച്ച സെന്റ് എറ്റിനികെതിരെയായിരുന്നു പി എസ് ജിയുടെ മത്സരം .അവസാന മിനുറ്റിൽ എതിർ ടീം നൽകിയ ഗോളിന്റെ അനുകൂല്യത്തിലാണ് പി എസ് ജി തോൽക്കാതെ സമനില പിടിച്ചത്.

ഐപിഎല്‍: ഉദ്ഘാടനം കസറും... മാറ്റ് കൂട്ടാന്‍ ബോളിവുഡും, സൂപ്പര്‍ താരങ്ങളുടെ മിന്നും പ്രകടനം

കളിയുടെ തുടക്കത്തിൽ തന്നെ കാബെല്ലയുടെ ഗോളിൽ നിന്ന് സെന്റ് എറ്റിനി ലീഡുയർത്തിരുന്നു.മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ പി എസ് ജിക്കു ലഭിച്ചിരുന്നു.കൂടാതെ 41ആം മിനുട്ടിൽ കിമ്പെബെ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പി എസ് ജി പത്തുപേരുമായിച്ചുരുങ്ങി.എന്നാൽ മത്സരത്തിന്റെ 76ആം മിനുട്ടിൽ ദൈവം കൈവെള്ളയിൽ നൽകിയ അവസരം കവാനി നഷ്ട്ടമാകുകയായിരുന്നു.പെനാൽറ്റി ബോക്സിന്റെ ഇടതുനിന്ന് ഡിമറിയ നൽകിയ പാസ്സ് കവാനികൊന്ന് തട്ടിയിടേണ്ടത ജോലിയെ ഉണ്ടായിരുന്നുള്ളു.എന്നിട്ടും പന്ത് ഗോളാകാൻ കവാനിക്ക് സാധിച്ചില്ല.

football

92ആം മിനുട്ടിൽ ടെംബിച്ചയ് നൽകിയ ഓൺ ഗോളിനാണ് പി എസ് ജി തോൽ‌വിയിൽ നിന്ന് രക്ഷപെട്ടത്.ലീഗിലെ ടോപ്പ് സ്കോററുടെ ബൂട്ടിൽ നിന്നാണ് ഇതുസംഭവിച്ചെന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.2013 ലാണ് കവാനി ഇറ്റാലിയൻ ക്ലബായ നാപോളിയിൽ നിന്ന് പിഎസ് ജിയിലെത്തിയത്.ഇതുവരെ താരം പി എസ് ജിക്കായി 158 മത്സരങ്ങളിൽ നിന്ന് 112 ഗോളുകൾ നേടിട്ടുണ്ട്.ഈ സീസണോടെ താരം ക്ലബ്ബുവിടുമെന്ന വാർത്തകളും പരക്കുന്നുണ്ട്.എന്തിരുന്നാലും ഇന്നലത്തെ സംഭവം പിഎസ് ജി ആരാധകരെ ചൊടുപ്പിച്ചിട്ടുണ്ട്.


Read more about: psg goal football
Story first published: Saturday, April 7, 2018, 16:57 [IST]
Other articles published on Apr 7, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍