ലിവര്‍പൂളിന്റെ മൈതാനത്ത് ഇനി മഞ്ഞ വിരിയും... ബ്രസീല്‍ വരുന്നു, ആന്‍ഫീല്‍ഡ് പിടിക്കാന്‍

Written By:

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ക്ലബ്ലായ ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡ് മഞ്ഞയില്‍ മുങ്ങുന്നു. ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരായ ബ്രസീല്‍ ഇവിടെ സൗഹൃദ മല്‍സരം കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ക്രൊയേഷ്യക്കെതിരേയാണ് ബ്രസീല്‍ ഇവിടെ സൗഹൃദ മല്‍സരത്തില്‍ ഏറ്റുമുട്ടുക. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ജൂണ്‍ മൂന്നിനാണ് ഗ്ലാമര്‍ പോരാട്ടം.

1

ക്രൊയേഷ്യയുമായി ജൂണ്‍ മൂന്നിന് സൗഹൃദ മല്‍സരം കളിക്കുമെന്ന് കഴിഞ്ഞ മാസം അഞ്ചു തവണ ലോകചാംപ്യന്‍മാരായ ബ്രസീല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് മല്‍സരത്തിന്റെ വേദിയായി ആന്‍ഫീല്‍ഡിനെ തിരഞ്ഞെടുത്തത്. ലോകകപ്പിനു രണ്ടു സന്നാഹ മല്‍സരങ്ങളാണണ് ബ്രസീല്‍ കളിക്കുന്നത്. ഇതില്‍ ആദ്യത്തേതിനാണ് ആന്‍ഫീല്‍ഡ് വേദിയാവുന്നത്.

തോറ്റു മതിയായി... ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം, മുംബൈക്ക് അഗ്നിപരീക്ഷ

ഫൈവ്സ്റ്റാര്‍ സിറ്റി; ഇംഗ്ലണ്ടിലും തലതൊട്ടപ്പനായി ഗ്വാര്‍ഡിയോള

ജൂണ്‍ 10ന് ഓസ്ട്രിയയുമായാണ് ബ്രസീല്‍ തങ്ങളുടെ രണ്ടാമത്തെ സന്നാഹ മല്‍സരം കളിക്കുന്നത്. വിയന്നയിലെ ഏണസ്റ്റ് ഹാപ്പെല്‍ സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം നടക്കുന്നത്്. ലണ്ടനില്‍ ബ്രസീല്‍ കളിക്കുന്ന നാലാമത്തെ മല്‍സരമാണ് ക്രൊയേഷ്യക്കെതിരേ നടക്കാനിരിക്കുന്നത്. എന്നാല്‍ ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ മഞ്ഞപ്പട കളിക്കുന്നത് ഇതാദ്യമായാണ്.

Story first published: Tuesday, April 17, 2018, 8:27 [IST]
Other articles published on Apr 17, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍