ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന... ബ്രസീലും മിന്നി, ജര്‍മനി- സ്‌പെയിന്‍ ഒപ്പത്തിനൊപ്പം

Written By:

ലണ്ടന്‍/ബെര്‍ലിന്‍: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനു മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളില്‍ ബ്രസീല്‍ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ വമ്പന്‍ക്കു ജയം. നിലവിലെ ലോകചാംപ്യന്മാരായ ജര്‍മനിയും മുന്‍ ജേതാക്കറളായ സ്‌പെയിനം തമ്മിലുള്ള ക്ലാസിക് പോരാട്ടം 1-1നു സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ കരുത്തരായ ഫ്രാന്‍സിനെ കൊളംബിയ ഞെട്ടിച്ചു. രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ശേഷമാണ് ഫ്രഞ്ച് പട 2-3ന്റെ തോല്‍വിയിലേക്കു വീണത്.

അമ്പമ്പോ അഫ്ഗാന്‍... തുടരെ നാലാം ജയം, അഫ്ഗാന് ലോകകപ്പ് യോഗ്യത

ഐപിഎല്‍: ദാ വന്നു, ദേ പോയി... ഇവര്‍ വന്നതും പോയതും ആരുമറിഞ്ഞില്ല!!

1

സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീല്‍ ലോകപ്പ് ആതിഥേയരായ റഷ്യയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ മഞ്ഞപ്പട അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. മിറാന്‍ഡ, ഫിലിപ്പെ കുട്ടീഞ്ഞോ, പൗലിഞ്ഞോ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.

2

ലണ്ടനിലെ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ രണ്ടാംനിര ടീം കരുത്തരായ ഇറ്റലിയെ 2-0ന് തറപറ്റിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കു വിശ്രമം നല്‍കിയ അര്‍ജന്റീന കോച്ച് ജജോര്‍ജെ സാംപോളി റിസര്‍വ് കളിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് പരീക്ഷിച്ചത്. എവര്‍ ബനേഗയും മാന്വല്‍ ലാന്‍സിനിയുമാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.

3

ലോകം ഉറ്റുനോക്കിയ ക്ലാസിക് പോരില്‍ ജര്‍മനിക്കെതിരേ റോഡ്രിഗോ മൊറേനോയുടെ (ആറാം മിനിറ്റ്) ഗോളില്‍ സ്‌പെയിനാണ് ആദ്യം അക്കൗണ്ട് തുറന്നത്. 35ാം മിനിറ്റില്‍ തോമസ് മുള്ളറുടെ വണ്ടര്‍ ഗോളില്‍ ജര്‍മനി സമനില പിടിച്ചു വാങ്ങുകയായിരുന്നു.

ഈജിപ്തിനെയാണ് യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗല്‍ 2-1ന് തോല്‍പ്പിച്ചത്. മുഹമ്മദ് സലായിലൂടെ ഈജിപ്ത് ആദ്യം ലീഡ് നേടിയെങ്കിലും ഇഞ്ചുറിടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍ പറങ്കിപ്പടയെ രക്ഷിച്ചു. ഇംഗ്ലണ്ട് 1-0ന് ഹോളണ്ടിനെയാണ് തോല്‍പ്പിച്ചത്. 59ാം മിനിറ്റില്‍ ജെസ്സി ലിന്‍ഗാര്‍ഡിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയഗോള്‍.

പ്രധാന മല്‍സരഫലങ്ങള്‍
അര്‍ജന്റീന 2 - ഇറ്റലി 0
ബ്രസീല്‍ 3 - റഷ്യ 0
ജര്‍മനി 1 - സ്‌പെയിന്‍ 1
ഇംഗ്ലണ്ട് 1 - ഹോളണ്ട് 0
പോര്‍ച്ചുഗല്‍ 2 - ഈജിപ്ത് 1
കൊളംബിയ 3 - ഫ്രാന്‍സ് 2
ഉറുഗ്വേ 2 - ചെക്ക് റിപബ്ലിക് 0

Story first published: Saturday, March 24, 2018, 8:36 [IST]
Other articles published on Mar 24, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍