സ്പാനിഷ് പ്രേമം വിടാതെ ബെംഗളൂരു എഫ്സി... ഗാര്‍ഷ്യ പോയി പകരം അലോന്‍സോ വന്നു

Written By:

ബെംഗളൂരു: ഐഎസ്എല്ലില്‍ സെമി ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ബെംഗളൂരു എഫ്‌സി പുതിയൊരു താരത്തെ കൂടി ടീമിലെത്തിച്ചു. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പെരസ് അലോന്‍സോയുമായാണ് ബെംഗളൂരു കരാര്‍ ഒപ്പിട്ടത്. പോളണ്ട് ക്ലബ്ബായ വിസ്്‌ല ക്രാക്കോയില്‍ നിന്നാണ് 30 കാരനായ താരം ബെംഗളൂരുവിലെത്തുന്നത്. പുതുതായി ടീമിനൊപ്പം ചേര്‍ന്ന അലോന്‍സോ മികച്ച താരമാണെന്ന് ബെംഗളൂരു കോച്ച് ആല്‍ബെര്‍ട്ട് റോക്ക അഭിപ്രായപ്പെട്ടു.

ഇതാണ് ക്യാപ്റ്റന്‍... തോല്‍വിയിലും തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മടക്കം, വീഡിയോ വൈറല്‍

ഗുസ്തിയില്‍ നവയുഗപ്പിറവിക്ക് തുടക്കമിട്ട് നവ്‌ജ്യോത്... ഏഷ്യന്‍ ചാംപ്യന്‍, ചരിത്രത്തിലാദ്യം

ഗോകുലത്തിന്‍റെ സ്വപ്നക്കുതിപ്പിന് ബ്രേക്ക്... കീഴടങ്ങിയത് ചാംപ്യന്‍മാര്‍ക്ക് മുന്നില്‍

1

സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ അലോന്‍സോ ടീമിനൊപ്പമുണ്ടാവുമെന്ന് അറിയിക്കുന്നതില്‍ ആഹ്ലാദമുണ്ട്. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാവുമെന്ന് തന്നെയാണ് പ്രചീക്ഷിക്കുന്നത്. ഐഎസ്എല്‍ സെമി ഫൈനല്‍ മാത്രമല്ല എഎഫ്‌സി കപ്പ്, സൂപ്പര്‍ കപ്പ് എന്നിവയും ടീമിനു ശേഷിക്കുന്നുണ്ട്. ഇത്തരം പ്രധാനപ്പെട്ട മല്‍സരങ്ങളിലാണ് അലോന്‍സോയുടെ സാന്നിധ്യം ടീമിന് ഏറെ ഗുണം ചെയ്യുകയെന്നും കോച്ച് റോക്ക ചൂണ്ടിക്കാട്ടി.

2

സീസണ്‍ അവസാനിക്കുന്നതു വരെയുള്ള കരാറിലാണ് അലോന്‍സോ ബെംഗളൂരുവുമായി ഒപ്പുവച്ചത്. ബെംഗളൂരു ടീമിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ആഅഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ 44ാം നമ്പര്‍ ജഴ്‌സിയാണ് അലോന്‍സോയ്ക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. നിലവില്‍ സ്പാനിഷ് ലീഗില്‍ കളിക്കുന്ന ഗെറ്റാഫെയുടെ ബി ടീം, ആല്‍കോണ്‍ ബി ടീം എന്നിവയിലൂടെയാണ് അലോന്‍സോ കരിയര്‍ ആരംഭിച്ചത്. റയല്‍ വല്ലഡോലിഡ് പ്രൊമോഷന്‍ നേട സ്പാനിഷ് ലീഗില്‍ തിരിച്ചെത്തിയപ്പോള്‍ ടീമിനൊപ്പം അദ്ദേഹമുണ്ടായിരുന്നു. പിന്നീട് സ്‌പെയിനിലെ തന്നെ ലെവന്റെ, അമേരിക്കന്‍ ക്ലബ്ബായ ഷിക്കാഗോ ഫയര്‍ ടീമുകള്‍ക്കു വേണ്ടിയും താരം ബൂട്ടണിഞ്ഞു.

Story first published: Saturday, March 3, 2018, 9:05 [IST]
Other articles published on Mar 3, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍